---
title: "താൻ രണ്ടാമതും ​ഗർഭിണിയെന്ന് പാവയെ വിവാഹം കഴിച്ച സ്ത്രീ!"
english_title: "The woman who married the doll says she is pregnant for the second time!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109194/the-woman-who-married-the-doll-says-she-is-pregnant-for-the-second-time"
published_at: "2023-04-16T12:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b973b2c392_viral.jpg"
keywords: []
---

# താൻ രണ്ടാമതും ​ഗർഭിണിയെന്ന് പാവയെ വിവാഹം കഴിച്ച സ്ത്രീ!

> **Lead Summary:** ലോകത്തിൽ പല വിചിത്രങ്ങളായ വിവാഹങ്ങളും നടക്കാറുണ്ട്. മരത്തെ വിവാഹം ചെയ്യുന്നവരും മതിലിനെ വിവാഹം ചെയ്യുന്നവരും ഒക്കെ ഉണ്ട്. ബ്രസീലിൽ നിന്നുമുള്ള മെറിവോൺ റോച്ച മൊറേസ് എന്ന യുവതി വിവാഹം കഴിച്ചത് ഒരു പാവയെ ആണ്. അതിന്റെ വിശേഷങ്ങളെല്ലാം മൊറേസ് ടിക്ടോക്കിൽ പങ്ക് വയ്ക്കാറും ഉണ്ട്.

## Article Content

ലോകത്തിൽ പല വിചിത്രങ്ങളായ വിവാഹങ്ങളും നടക്കാറുണ്ട്. മരത്തെ വിവാഹം ചെയ്യുന്നവരും മതിലിനെ വിവാഹം ചെയ്യുന്നവരും ഒക്കെ ഉണ്ട്. ബ്രസീലിൽ നിന്നുമുള്ള മെറിവോൺ റോച്ച മൊറേസ് എന്ന യുവതി വിവാഹം കഴിച്ചത് ഒരു പാവയെ ആണ്. അതിന്റെ വിശേഷങ്ങളെല്ലാം മൊറേസ് ടിക്ടോക്കിൽ പങ്ക് വയ്ക്കാറും ഉണ്ട്.

മാർസെലോ എന്ന പാവയെ വിവാഹം കഴിച്ച 37 -കാരിയായ മൊറേസ് ഇപ്പോൾ പറയുന്നത് താൻ രണ്ടാമതും ​ഗർഭിണിയാണ് എന്നാണ്. ടിക്ടോക്കിലൂടെയാണ് താൻ ​ഗർഭിണിയാണ് എന്ന കാര്യം മൊറേസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പും ഇതുപോലെയുള്ള പല വിചിത്രമായ കാര്യങ്ങളും മൊറേസ് പറഞ്ഞിട്ടുണ്ട്.

നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിലാണ് 37 -കാരി പാവയെ വിവാഹം ചെയ്തത്. 250 പേരായിരുന്നു അന്ന് ച‌ടങ്ങിൽ പങ്കെടുത്തത്. പിന്നാലെ, ആദ്യത്തെ കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നായിരുന്നു അവർ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നത്. അതിനുശേഷം മാർസെലോ തന്നെ ചതിച്ചു എന്നും തന്റെ വിവാഹജീവിതം തകരാൻ പോകുന്നു എന്നും മൊറേസ് പറഞ്ഞു.

എന്നാൽ, ഇപ്പോൾ മൊറേസ് പറയുന്നത് തങ്ങൾക്ക് രണ്ടാമത് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു. അത് തങ്ങളുടെ വൈവാഹിക ജീവിതം മെച്ചപ്പെടുത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നാണ്. പെൺകുഞ്ഞാണ് ജനിക്കാൻ പോകുന്നത് എന്നാണ് താൻ പ്രതീക്ഷിക്കുന്നത്. എന്നാൽ, രാജകുമാരിക്ക് പകരം ആൺകുഞ്ഞ് ജനിച്ചാലും ഒരു കുഴപ്പവുമില്ല.

ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും ഒരുപോലെ സ്നേഹിക്കും എന്നും മൊറേസ് പറഞ്ഞു. മാർസെലോ തന്നെ ചതിച്ചു എന്ന് അറിഞ്ഞ ശേഷം താനും മാർസെലോയും തമ്മിൽ വല്ലാത്ത അകൽച്ചയിലാണ്. എന്നാൽ, കുഞ്ഞ് ജനിക്കാൻ പോകുന്നത് ആ അകൽച്ചയിൽ വ്യത്യാസം ഉണ്ടാക്കും എന്നാണ് കരുതുന്നത് എന്നും മൊറേസ് തന്റെ വീഡിയോയിൽ പറഞ്ഞു. ഏതായാലും എന്നത്തേയും പോലെ വിചിത്രമായ കാര്യം പങ്കുവച്ച മൊറേസിന്റെ ടിക്ടോക്ക് വീഡിയോയ്‍ക്ക് നിരവധി പേർ കമന്റുകൾ നൽകി.

### Related Links & Sources
- [Original Story Source](https://moviemax.in/news/109194/the-woman-who-married-the-doll-says-she-is-pregnant-for-the-second-time)