---
title: "ഫിറ്റ്നസ് ഫ്രീക്കായി കിടിലന്‍ മേക്ക്ഓവറിൽ അനുശ്രീ...വൈറലായി ചിത്രങ്ങൾ "
english_title: "Anusree in a cool makeover as a fitness freak"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109065/anusree-in-a-cool-makeover-as-a-fitness-freak"
published_at: "2023-04-15T11:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a3a71b9d90_anusree.jpg"
keywords: []
---

# ഫിറ്റ്നസ് ഫ്രീക്കായി കിടിലന്‍ മേക്ക്ഓവറിൽ അനുശ്രീ...വൈറലായി ചിത്രങ്ങൾ 

> **Lead Summary:** **മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുശ്രീ. സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ താരമാണ് അനുശ്രീ. സിനിമാ വിശേഷങ്ങള്‍ക്കപ്പുറം വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും അനുശ്രീ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോള്‍ അനുശ്രീയുടെ കിടിലന്‍ മേക്ക്ഓവര്‍ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

## Article Content

**മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുശ്രീ. സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ താരമാണ് അനുശ്രീ. സിനിമാ വിശേഷങ്ങള്‍ക്കപ്പുറം വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും അനുശ്രീ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോള്‍ അനുശ്രീയുടെ കിടിലന്‍ മേക്ക്ഓവര്‍ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

ഒരു ആരോഗ്യ പ്രസിദ്ധീകരണത്തിന് വേണ്ടിയാണ് നടി അനുശ്രീ ഫിറ്റ്നസ് ഫ്രീക്കായി പോസ് ചെയ്തിരിക്കുന്നത്. ഒരു അത്ലറ്റിനെപ്പോലെയുള്ള മേക്ക് ഓവറാണ് നടി വരുത്തിയിരിക്കുന്നത്. ശ്യാം ബാബുവാണ് ഫോട്ടോഗ്രാഫര്‍. ചിത്രങ്ങള്‍ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.

അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത 'കള്ളനും ഭഗവതിയും' എന്ന ചിത്രമാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അനുശ്രീക്ക് പുറമേ ബംഗാളി താരം മോക്ഷയുമാണ് നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/109065/anusree-in-a-cool-makeover-as-a-fitness-freak)