നടി മാളവിക ശ്രീനാഥ് താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം വിവരിച്ചത് വാര്‍ത്തയാകുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന്‍ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി വ്യക്തമാക്കുന്നത്. നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷന്‍ നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.
അമ്മയും സഹോദരിയും ഒപ്പമുണ്ടായിട്ടും താന്‍ എങ്ങനെയാണ് ദുരനുഭവം നേരിട്ടതെന്ന് നടി അഭിമുഖത്തില്‍ വ്യക്തമാക്കി. "കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമ രംഗത്തിന്‍റെ ഭാഗമാണ്. ഞാന്‍ അതിന്‍റെ ഇരയാണ്. ഇതിന് മുന്‍പ് ഞാന്‍ ഇത് തുറന്നു പറഞ്ഞിട്ടില്ല. സിനിമ രംഗത്ത് ഇപ്പോള്‍ ഒരു സ്ഥാനം ഉള്ളത് കൊണ്ട് എനിക്കിപ്പോള്‍ ധൈര്യത്തോടെ പറയാം. ആരാണ് എന്താണ് എന്നതല്ല.

മൂന്ന് വര്‍ഷം മുന്‍പ് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ്. മഞ്ജു വാര്യരുടെ മകളുടെ റോളിന് വേണ്ടിയാണ് എന്ന് പറഞ്ഞ് വിളിച്ചു. ആരായാലും വീണുപോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമ രംഗത്ത് ബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല. ഞാനും ഫ്ലാറ്റായി, ഞാന്‍ ഓഡിഷന് പോയി. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്‍.
അതിന്‍റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു സമയം അയാള്‍ എന്നെ അഭിനയിപ്പിച്ച ശേഷം. മുടി പാറിയിട്ടുണ്ട് അത് ശരിയാക്കൂ അടുത്തു തന്നെ മേയ്ക്കപ്പ് റൂം ഉണ്ടെന്ന് പറഞ്ഞ് അവിടുത്തേക്ക് പറഞ്ഞു വിട്ടു. പിന്നീട് ഇയാള്‍ പിന്നാലെയെത്തി എന്നെ പിടിച്ചു. ആ സമയത്ത് ശരിക്കും വിറങ്ങലിച്ചു പോയി. അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു.

അതിനാല്‍ തട്ടിമാറ്റാന്‍ നോക്കിയിട്ട് പറ്റിയില്ല. മാളവിക ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യാരുടെ മോളായി അഭിനയിക്കാം, 10 മിനുട്ട് എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ കൈയ്യില്‍ ക്യാമറയുണ്ടായിരുന്നു. അത് ഞാന്‍ തട്ടി അത് വീണില്ലെങ്കിലും അയാളുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ കുതറിയോടി.

വാതില്‍ തുറന്ന് കരഞ്ഞുകൊണ്ട് ഞാന്‍ റോഡിലേക്ക് ഓടുകയായിരുന്നു. നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതില്‍ ചാടികയറി ഞാന്‍. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവര്‍ ബസ് നിര്‍ത്തിച്ച് അതില്‍ കയറി. പത്ത് മിനുട്ടോളം ബസില്‍ നിന്ന് ഞാന്‍ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്" -മാളവിക ശ്രീനാഥ് അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: I am a victim of it, I was sexually harassed during the audition itself; Actress Malvika Srinath describes her casting couch experience





























