---
title: "ആരോഗ്യത്തോടെ സുഖമായിരിക്കുന്നു; അപകട വാർത്ത നിരസിച്ച് സഞ്ജയ് ദത്ത് "
english_title: "Sanjay Dutt denies news of accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109006/sanjay-dutt-denies-news-of-accident"
published_at: "2023-04-14T20:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64396e5e73b64_SANJAYDUTT.jpg"
keywords: []
---

# ആരോഗ്യത്തോടെ സുഖമായിരിക്കുന്നു; അപകട വാർത്ത നിരസിച്ച് സഞ്ജയ് ദത്ത് 

> **Lead Summary:** **ക**ന്നഡ സിനിമയായ കെ.ഡിയുടെ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ചുവെന്നുള്ള വാർത്ത നിരസിച്ച് നടൻ സഞ്ജയ് ദത്ത്. പ്രചരിച്ച വാർത്ത വാസ്തവമല്ലെന്നും പൂർണ്ണ ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നെന്നും നടൻ ട്വീറ്റ് ചെയ്തു.'എനിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അത് അടിസ്ഥാനരഹിതമാണ്.

## Article Content

**ക**ന്നഡ സിനിമയായ കെ.ഡിയുടെ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ചുവെന്നുള്ള വാർത്ത നിരസിച്ച് നടൻ സഞ്ജയ് ദത്ത്. പ്രചരിച്ച വാർത്ത വാസ്തവമല്ലെന്നും പൂർണ്ണ ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നെന്നും നടൻ ട്വീറ്റ് ചെയ്തു.'എനിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അത് അടിസ്ഥാനരഹിതമാണ്.

ദൈവാനുഗ്രഹത്താൽ പൂർണ്ണ ആരോഗ്യത്തോടെ സുഖമായി ഇരിക്കുന്നു. കെ.ഡി എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണിപ്പോൾ. ഏറെ കരുതലോടെയാണ് അണിയറപ്രവർത്തകർ എന്റെ രംഗങ്ങൾ ചിത്രീകരിക്കുന്നത്. നിങ്ങളുടെ ആശങ്കക്കും അന്വേഷണത്തിന് നന്ദി'- സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു. ബോംബ് സ്‌ഫോടനരംഗം ചിത്രീകരിക്കുമ്പോള്‍ സഞ്ജയ് ദത്തിന് പരിക്കേറ്റു എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്.

ധ്രുവ സര്‍ജയെ നായകനാക്കി പ്രേം സംവിധാനം ചെയ്യുന്ന ചിത്രമാണ് കെ.ഡി. ചിത്രീകരണം ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ വില്ലന്‍ വേഷത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നത്. ശില്‍പ്പാ ഷെട്ടി, രവി ചന്ദ്രന്‍ എന്നിവരാണ് മറ്റുതാരങ്ങൾ1970-കളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് കെ.ഡി. കന്നഡക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109006/sanjay-dutt-denies-news-of-accident)