---
title: "'നിനക്ക് എന്നോട് പ്രേമം ആണോ...'; അഞ്ജൂസിനോട് തുറന്ന് ചോദിച്ച് റെനീഷ "
english_title: "Reneesha openly asks Anjus"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108893/reneesha-openly-asks-anjus"
published_at: "2023-04-14T08:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438c321d67fd_bigboss.jpg"
keywords: []
---

# 'നിനക്ക് എന്നോട് പ്രേമം ആണോ...'; അഞ്ജൂസിനോട് തുറന്ന് ചോദിച്ച് റെനീഷ 

> **Lead Summary:** **ബി**ഗ്ബോസ് മലയാളം സീസണ്‍ 5 പുരോഗമിക്കുമ്പോള്‍ പ്രേമ കഥകളും റൂമറുകളും ഉയര്‍ന്നുവരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഞ്ജൂസിന് റെനീഷയോട് പ്രേമം ഉണ്ട് എന്ന തരത്തിലുള്ള കഥയാണ്. ഒരു മോണിംഗ് ടാസ്കിനിടെ അത്തരത്തില്‍ ഒരു സംസാരം ശരിയല്ലെന്ന് അഞ്ജൂസ് തുറന്നടിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

## Article Content

**ബി**ഗ്ബോസ് മലയാളം സീസണ്‍ 5 പുരോഗമിക്കുമ്പോള്‍ പ്രേമ കഥകളും റൂമറുകളും ഉയര്‍ന്നുവരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഞ്ജൂസിന് റെനീഷയോട് പ്രേമം ഉണ്ട് എന്ന തരത്തിലുള്ള കഥയാണ്. ഒരു മോണിംഗ് ടാസ്കിനിടെ അത്തരത്തില്‍ ഒരു സംസാരം ശരിയല്ലെന്ന് അഞ്ജൂസ് തുറന്നടിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം റെനീഷയും അഞ്ജൂസും ഗാര്‍ഡന്‍ ഏരിയയില്‍ വച്ച് നടത്തിയ സംഭാഷണം തന്‍റെ ലൌ ട്രാക്ക് അഞ്ജൂസ് ഇപ്പോഴും തുറന്നിട്ടിരിക്കുകയാണോ എന്ന സംശയം ഉണ്ടാക്കുന്ന രീതിയിലായിരുന്നു. എന്നെ ഒരു സഹോദരനായി, അല്ലെങ്കില്‍ സഹോദരിയായി കണ്ടോളൂ എന്നാണ് അഞ്ജൂസ് റെനീഷയോട് പറയുന്നത്.

എന്നാല്‍ അത്തരത്തില്‍ കാണാന്‍ പറ്റുന്ന ഒരു സംഭാഷണമാണോ താന്‍ നടത്തിയത് എന്ന് റെനീഷ് തിരിച്ച് ചോദിക്കുന്നു. നിനക്ക് എന്നോട് പ്രേമം ആണോയെന്നും റെനീഷ് തുറന്ന് ചോദിക്കുന്നുണ്ട്. നീ സിംഗിളായിരുന്നെങ്കില്‍ എന്ന് അഞ്ജൂസ് ചോദിച്ചുവെന്നാണ് റെനീഷയുടെ സംസാരത്തില്‍ നിന്നും മനസിലാകുന്നത്. മനസില്‍ റെനീഷയോട് പ്രേമം വച്ചാണ് അഞ്ജൂസ് ഇത് പറഞ്ഞത് എന്നാണ് റെനീഷ പറയുന്നത്. എന്നാല്‍ അത്തരത്തില്‍ ഒന്നില്ലെന്നാണ് അഞ്ജൂസ് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ ബിബി വീട്ടിന് പുറത്ത് ഒരു ലൌവര്‍ തനിക്കുണ്ടെന്ന് അഞ്ജൂസ് പറഞ്ഞതാണ്.

എന്തായാലും റെനീഷ് ഒടുക്കം എന്നെ പ്രേമിക്കുന്നയാളോ, സഹോദരിയായോ നീ കാണേണ്ടതില്ല. എന്നെ ഒരു ഫ്രണ്ടായി കണ്ടാല്‍ മതിയെന്നാണ് പറയുന്നത്. നീ എന്നെ നിന്‍റെ വിവാഹത്തിന് വിളിക്കില്ലെയെന്നും റെനീഷ ചോദിക്കുന്നു. എന്നാല്‍ അതില്‍ ഒരു കൃത്യമായ മറുപടി അഞ്ജൂസ് നല്‍കുന്നില്ല. അതോടെ എന്താ ഒരു സുഹൃത്തിനെ വിവാഹത്തിന് വിളിച്ചാല്‍ എന്ന് ചോദിക്കുന്നു. അറിയില്ല ചിലപ്പോള്‍ നടക്കുമായിരിക്കും എന്ന ഒഴുക്കാന്‍ മറുപടിയാണ് അഞ്ജൂസ് നല്‍കുന്നത്.

തന്‍റെ താല്‍പ്പര്യങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയ വ്യക്തിയാണ് അഞ്ജൂസ്. റെനീഷയുമായി ചേര്‍ന്ന് പുതിയ പ്രേമ ട്രാക്ക് ഇടുകയാണോ എന്നതാണ് ബിഗ്ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ഉയരുന്ന ചോദ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/108893/reneesha-openly-asks-anjus)