---
title: "'ദശമൂലം ദാമു' കേന്ദ്രകഥാപാത്രമായി സിനിമ വരുന്നു "
english_title: "The movie is coming with 'Dasamool Damu' as the central character"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108876/the-movie-is-coming-with-dasamool-damu-as-the-central-character"
published_at: "2023-04-13T22:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64382f5dcf9d9_dashamoolam_damu.jpg"
keywords: []
---

# 'ദശമൂലം ദാമു' കേന്ദ്രകഥാപാത്രമായി സിനിമ വരുന്നു 

> **Lead Summary:** **ച**ട്ടമ്പിനാട് എന്ന സിനിമയിലൂടെ പ്രേക്ഷകരെയാകെ ചിരിപ്പിച്ച കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. ട്രോളന്മാരുടെ ഇഷ്ടതാരമായിരുന്ന സലീംകുമാറിനെയും മറികടന്ന് ദാമു മലയാളികളുടെ മീമുകളില്‍ ഇടം പിടിച്ചിരുന്നു.

## Article Content

**ച**ട്ടമ്പിനാട് എന്ന സിനിമയിലൂടെ പ്രേക്ഷകരെയാകെ ചിരിപ്പിച്ച കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. ട്രോളന്മാരുടെ ഇഷ്ടതാരമായിരുന്ന സലീംകുമാറിനെയും മറികടന്ന് ദാമു മലയാളികളുടെ മീമുകളില്‍ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ ട്രോളന്മാരുടെ നായകനായി മാറിയ ദശമൂലം ദാമു സിനിമയില്‍ നായകനാകുന്നു. ചട്ടമ്പിനാട് എന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഈ കഥാപാത്രം കേന്ദ്രകഥാപാത്രമായി സിനിമ വരികയാണ്.

കഥാപാത്രത്തിന്‍റെ സൃഷ്ടാവ് തന്നെയായ ഷാഫിയാണ് സിനിമക്കും പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രതീഷും സുരാജും ഒന്നിക്കുന്ന മദനോത്സവം തിയറ്ററുകളില്‍ എത്താനിരിക്കെയാണ് സംവിധായകന്‍ ദശമൂലം ദാമുവിനെക്കുറിച്ച്‌ സിനിമ ഒരുക്കുന്നതിനെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

'സുരാജിനെ കഥ പറഞ്ഞ് കേള്‍പ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എപ്പോള്‍ വേണമെങ്കിലും തമ്മില്‍ സംസാരിച്ച്‌ ദശമൂലം ദാമു ഉണ്ടാക്കാം. രണ്ട് പേര്‍ക്കും തിരക്കൊഴിഞ്ഞ ഒരു സമയത്തിനായി കാത്തിരിക്കുകയാണ്'- രതീഷ് ബാലകൃഷ്ണന്‍ പറഞ്ഞു.

അതേ സമയം രതീഷ് ബാലക്യഷ്ണന്‍ തിരക്കഥ എഴുതി സുരാജ് നായകനാകുന്ന മദനോത്സവം വിഷു റിലീസായി തിയറ്ററുകളില്‍ എത്തും. സുധീഷ് ഗോപിനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108876/the-movie-is-coming-with-dasamool-damu-as-the-central-character)