---
title: "'മോദിജിക്ക് സല്യൂട്ട്, ഇത് അത്ഭുതകരം..'; ദോഹ വിമാനത്താവളത്തില്‍ നിന്നും മിക്ക സിംഗ്"
english_title: "'Salute to Modiji, this is wonderful..'; Mika Singh from Doha Airport"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108792/salute-to-modiji-this-is-wonderful-mika-singh-from-doha-airport"
published_at: "2023-04-13T13:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437b39a79d79_singer.jpg"
keywords: []
---

# 'മോദിജിക്ക് സല്യൂട്ട്, ഇത് അത്ഭുതകരം..'; ദോഹ വിമാനത്താവളത്തില്‍ നിന്നും മിക്ക സിംഗ്

> **Lead Summary:** ദോഹ വിമാനത്താവളത്തിലെ ഷോപ്പില്‍ നിന്നും ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സല്യൂട്ട് നല്‍കി ഗായകന്‍ മിക്ക സിംഗ്. ബുധനാഴ്ച ഗായകന്‍ പങ്കുവെച്ച വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.

## Article Content

ദോഹ വിമാനത്താവളത്തിലെ ഷോപ്പില്‍ നിന്നും ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സല്യൂട്ട് നല്‍കി ഗായകന്‍ മിക്ക സിംഗ്. ബുധനാഴ്ച ഗായകന്‍ പങ്കുവെച്ച വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.

”ദോഹ എയര്‍പോര്‍ട്ടിലെ സ്റ്റോറില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്ത്യന്‍ രൂപ ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനം തോന്നി. നിങ്ങള്‍ക്ക് ഏത് റെസ്റ്റോറന്റിലും രൂപ ഉപയോഗിക്കാം. അത് അത്ഭുതകരമല്ലേ? മോദിജിക്ക് സല്യൂട്ട്, ഞങ്ങളുടെ പണം ഡോളര്‍ പോലെ ഉപയോഗിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നതിന്” എന്നാണ് മിക്കാ സിംഗ് വീഡിയോയില്‍ പറയുന്നത്.

പോസ്റ്റിന് താഴെ കമന്റുകളും എത്തുന്നുണ്ട്. ‘ഇന്ത്യന്‍ കറന്‍സി കൂടുതല്‍ ശക്തമാകുന്നു’, ‘പുതിയ ഇന്ത്യയുടെ ശക്തി’ എന്നിങ്ങനെയാണ് ചില കമന്റുകള്‍. ഖത്തറിന് പുറമെ ദുബായ് ഡ്യൂട്ടി ഫ്രീയും ഇന്ത്യന്‍ കറന്‍സിയില്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നുണ്ട്. 2019 ജൂലൈ 1 മുതലാണ് ഇത് നിലവില്‍ വന്നത്. 

അതേസമയം, മിക്ക സിംഗ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാഖി സാവന്ത് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് താരം ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അനുവാദമില്ലാതെ ചുംബിച്ചു എന്ന പരാതിയാണ് രാഖി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108792/salute-to-modiji-this-is-wonderful-mika-singh-from-doha-airport)