---
title: "'ശാകുന്തളം' പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കി സാമന്ത"
english_title: "Samantha skips 'Shakunthalam' promotional events"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108746/samantha-skips-shakunthalam-promotional-events"
published_at: "2023-04-13T10:34:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64378d99e39f0_samantha.jpg"
keywords: []
---

# 'ശാകുന്തളം' പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കി സാമന്ത

> **Lead Summary:** അടുത്തതായി സാമന്ത റൂത്ത് പ്രഭുവിന്‍റ റിലീസ് ചെയ്യാനുള്ള ചിത്രമാണ് 'ശാകുന്തളം'. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ പ്രമോഷന്‍ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

## Article Content

അടുത്തതായി സാമന്ത റൂത്ത് പ്രഭുവിന്‍റ റിലീസ് ചെയ്യാനുള്ള ചിത്രമാണ് 'ശാകുന്തളം'. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ പ്രമോഷന്‍ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

> "നിർഭാഗ്യവശാൽ തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു, ഞാന്‍ പനി ബാധിതയാണ്.എന്റെ ശബ്ദം നഷ്ടപ്പെട്ടു" സാമന്ത റൂത്ത് പ്രഭു ട്വീറ്റ് ചെയ്തു.

ആറ് മാസത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ അടുത്തിടെയാണ് സാമന്ത മയോസിറ്റിസിൽ നിന്ന് സുഖം പ്രാപിച്ചത്. സാമന്ത ഇപ്പോൾ 'സിറ്റാഡൽ' എന്ന വെബ് സീരിസിന്റെയും വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന 'ഖുശി'യുടെയും ചിത്രീകരണത്തിലാണ്.

സിനിമയുടെ പ്രമോഷൻ പരിപാടികളില്‍ പങ്കെടുക്കുന്നതിലും അതിലുള്ള ജനപങ്കാളിത്തത്തിലും സന്തോഷം അറിയിച്ച സാമന്ത, ഇതിന് ശേഷമാണ് തിരക്ക് പിടിച്ച ദിനങ്ങള്‍ തന്‍റെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു എന്നും അറിയിച്ചത്. നിരവധി പേരാണ് ഈ ട്വീറ്റിന് താഴെ സാമന്തയ്ക്ക് സൗഖ്യമാശംസിച്ചിരിക്കുന്നത്.

അതേ സമയം സാമന്തയുടെ ആരോഗ്യ നില പരിഗണിച്ച് ദിൽ രാജുവാകട്ടെ ബുധനാഴ്ച രാത്രി നടത്താനിരുന്ന 'ശാകുന്തളം' പ്രീമിയർ ഷോ റദ്ദാക്കിയെന്നും വിവരമുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108746/samantha-skips-shakunthalam-promotional-events)