---
title: "വിക്ടോറിയ വെള്ളച്ചാട്ടത്തിന് സമീപം ബഞ്ജി ജമ്ബിംഗ് നടത്തുന്ന ടൊവിനോ- വീഡിയോ "
english_title: "Tovino Bungee Jumping Near Victoria Falls - Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108701/tovino-bungee-jumping-near-victoria-falls-video"
published_at: "2023-04-12T23:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436ec0044b54_TOVINO.jpg"
keywords: []
---

# വിക്ടോറിയ വെള്ളച്ചാട്ടത്തിന് സമീപം ബഞ്ജി ജമ്ബിംഗ് നടത്തുന്ന ടൊവിനോ- വീഡിയോ 

> **Lead Summary:** **മ**ലയാളത്തില്‍ നിന്നുള്ള ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രത്തിലെ നായകനാണ് നടന്‍ ടൊവിനോ തോമസ്.

## Article Content

**മ**ലയാളത്തില്‍ നിന്നുള്ള ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രത്തിലെ നായകനാണ് നടന്‍ ടൊവിനോ തോമസ്.

2021 ല്‍ ഡയറക്റ്റ് ഒടിടി റിലീസായി എത്തിയ മിന്നല്‍ മുരളി ആയിരുന്നു ചിത്രം. ശരീര സംരക്ഷണത്തില്‍ ഏറെ താല്‍പരനായ ടൊവിനോയ്ക്ക് സാഹസിക വിനോദങ്ങളോട് ഏറെ ഇഷ്ടമായിരുന്നു.

ഇപ്പോഴിതാ തന്‍റെ ആഫ്രിക്കന്‍ യാത്രയ്ക്കിടെ ബഞ്ജി ജമ്ബിംഗിനുള്ള അവസരം ലഭിച്ചപ്പോള്‍ അത് ഉപയോഗപ്പെടുത്തിയിരിക്കുകയാണ് നടന്‍ . ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്റ്റോറിയ ഫാള്‍സിന് സമീപത്തുള്ള പാലത്തില്‍ നിന്നാണ് ടൊവിനോയുടെ ഈ ചാട്ടം.

[** **](https://www.instagram.com/reel/Cq7LSHvPXOp/?igshid=YmMyMTA2M2Y=)

ആഫ്രിക്കന്‍ രാജ്യങ്ങളായ സാംബിയയുടെയും സിംബാബ്‍വെയുടെയും അതിര്‍ത്തിയിലുള്ള വെള്ളച്ചാട്ടമാണ് വിക്റ്റോറിയ വെള്ളച്ചാട്ടം . സാംബസി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്നുള്ള ബഞ്ജി ജമ്ബിംഗിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ പങ്കുവച്ചിട്ടുണ്ട്.

2028 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കുന്ന 2018, നവാഗതായ സുജിത്ത് നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷന്‍ കോമഡി ചിത്രം അജയന്‍റെ രണ്ടാം മോഷണം എന്നിവയാണ് ടൊവിനോയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ നീലവെളിച്ചമാണ് ഏറ്റവും ആദ്യം തിയറ്ററുകളില്‍ എത്തുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/108701/tovino-bungee-jumping-near-victoria-falls-video)