ഹഗ് സെക്ഷ്വലായിട്ടുള്ള കാര്യമൊന്നുമല്ല, വൈറല്‍ വീഡിയോയെ കുറിച്ച് അഹാന

 ഹഗ് സെക്ഷ്വലായിട്ടുള്ള കാര്യമൊന്നുമല്ല, വൈറല്‍ വീഡിയോയെ കുറിച്ച് അഹാന
2023-04-12T20:03:00 | By Susmitha Surendran

സൂര്യക്കൊപ്പമുള്ള നടി അഹാന കൃഷ്ണയുടെ ഫാന്‍ ഗേള്‍ മൊമന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെന്നൈയില്‍ കോളജില്‍ പഠിച്ചിരുന്ന സമയത്താണ് സൂര്യക്കൊപ്പം ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ച് ഫോട്ടോ എടുക്കുന്ന അഹാനയെയാണ് വീഡിയോയില്‍ കാണാനാവുക.

പഴയ ഈ വീഡിയോ വീണ്ടും വൈറലാവുകയായിരുന്നു. ഈ വീഡിയോയെ കുറിച്ച് അഹാന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഞാന്‍ കോളജില്‍ ജോയിന്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അന്ന് 17 വയസായിരുന്നു. സിങ്കം 2 ക്രൂ പ്രമോഷന് വേണ്ടി കോളജിലേക്ക് വന്നു. വിജയ് ടിവിയുടെ പരിപാടിയായിരുന്നു.”


”നാളെ കോളജില്‍ സൂര്യ വരുന്നുണ്ടെന്ന് കേട്ടതും ഞാന്‍ ആവേശത്തിലായിരുന്നു. സൂര്യ വരുന്നുണ്ടെന്ന് അറിഞ്ഞ സമയത്ത് ചോദ്യം ചോദിക്കാനായി കുറച്ചു പേരോട് പറഞ്ഞിരുന്നു. എന്നെയും അക്കൂട്ടത്തില്‍ സെലക്റ്റ് ചെയ്തു. അദ്ദേഹത്തിനൊന്നും നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.”

”പണ്ടേ ഫോട്ടോസ് എടുത്ത് വെയ്ക്കാന്‍ ഇഷ്ടമായിരുന്നു. എനിക്കൊരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടോന്നും, ഞാനൊരു ഷെയ്ക്ക്ഹാന്‍ഡ് ചോദിച്ചാലോ എന്ന് സുഹൃത്തിനോട് ചോദിച്ചു. എന്തിന് ഷെയ്ക്ക്ഹാന്‍ഡ് ഹഗ് ചോദിക്കൂ എന്ന് പറഞ്ഞിരുന്നു.


എന്തോ ഭാഗ്യത്തിന് എന്നെ സ്റ്റേജിലേക്ക് വിളിച്ചു.” ”എന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ കോണ്‍ഫിഡന്‍സോടെ അതിനെ അപ്രോച്ച് ചെയ്യാറുണ്ട്. ഈ കാലഘട്ടത്തില്‍ ആ വീഡിയോ എങ്ങനെയാണ് പൊങ്ങി വന്നതെന്ന് അറിയില്ല. 17 വയസുള്ളൊരു ചെറുപ്പക്കാരന്‍ ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ചാല്‍ വാ മോനെ എന്ന് പറയും. അത് ഞാന്‍ ചോദിക്കുന്ന സമയത്ത് 17 വയസേയുള്ളൂ.”

”എന്നേക്കാളും 15 വയസുള്ള, ബ്രദര്‍ലി ഫീലുള്ള ആളോടാണ് ഹഗ് ചോദിച്ചത്. ഹഗ് സെക്ഷ്വലായിട്ടുള്ള കാര്യമൊന്നുമല്ല. വളരെയധികം സ്നേഹത്തോടെ എന്നോടൊരു കുഞ്ഞ് ഹഗ് ചോദിച്ചാല്‍ ഞാന്‍ ചേര്‍ത്തുപിടിക്കും” എന്നാണ് ഒരു അഭിമുഖത്തില്‍ അഹാന പറയുന്നത്.

Content Highlight: . Ahana's words about this video are now gaining attention.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup