---
title: "മഞ്ജു വാര്യരുടെ കാറിന് പിന്നാലെ ഓടി ആരാധിക; പിന്നീട് സംഭവിച്ചത്, വീഡിയോ"
english_title: "Aradika runs after Manju Warrier's car; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108652/aradika-runs-after-manju-warriers-car-video"
published_at: "2023-04-12T19:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436b864df288_manju.jpg"
keywords: []
---

# മഞ്ജു വാര്യരുടെ കാറിന് പിന്നാലെ ഓടി ആരാധിക; പിന്നീട് സംഭവിച്ചത്, വീഡിയോ

> **Lead Summary:** കാറിന് പിന്നാലെ ഓടിയെത്തിയ ആരാധിയോട് വണ്ടി നിര്‍ത്തി സംസാരിച്ച് മഞ്ജു വാര്യര്‍. തന്റെ അമ്മയുടെ പിറന്നാളിന് ഒരു ആശംസ നല്‍കാമോ എന്ന് ചോദിച്ചു കൊണ്ടാണ് ആരാധിക കാറിന് പിന്നാലെ ഓടിയെത്തിയത്.

## Article Content

കാറിന് പിന്നാലെ ഓടിയെത്തിയ ആരാധിയോട് വണ്ടി നിര്‍ത്തി സംസാരിച്ച് മഞ്ജു വാര്യര്‍. തന്റെ അമ്മയുടെ പിറന്നാളിന് ഒരു ആശംസ നല്‍കാമോ എന്ന് ചോദിച്ചു കൊണ്ടാണ് ആരാധിക കാറിന് പിന്നാലെ ഓടിയെത്തിയത്.

കൊച്ചിയിലെ ഏരൂരില്‍ കട ഉദ്ഘാടനത്തിനായാണ് മഞ്ജു എത്തിയത്. വണ്ടി നിര്‍ത്തി ആരാധികയോട് താരം സംസാരിച്ചു. എന്നാല്‍ ട്രാഫിക് ബ്ലോക്കിനെ തുടര്‍ന്ന് കാര്‍ അധിക നേരം നിര്‍ത്തിയിടാന്‍ സാധിച്ചില്ല.

ഉടന്‍ കാര്‍ മുന്നോട്ട് എടുത്തെങ്കിലും പെണ്‍കുട്ടി കാറിന് പിന്നാലെ ഓടുകയായിരുന്നു. കാര്‍ കുറച്ച് മുന്നോട്ട് നിര്‍ത്തി മഞ്ജു ആരാധികയോട് സംസാരിച്ചു. ‘രണ്ടു മിനിറ്റ് ചേച്ചിയോട് സംസാരിച്ചോട്ടെ’ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു സമ്മതിച്ചു.

”അമ്മ മഞ്ജു ചേച്ചിയുടെ വലിയൊരു ആരാധികയാണ്. ഇന്ന് എന്റെ അമ്മയുടെ പിറന്നാളാണ് അമ്മയ്ക്ക് വീഡിയോയിലൂടെ ഒരു ആശംസ പറയാമോ എന്ന് ചോദിക്കാനാണ് ഞാന്‍ ചേച്ചിയുടെ പിന്നാലെ ഓടിയത്.”

”അത് മാത്രമല്ല ചേച്ചി വളരെ സ്‌നേഹവും കരുണയുമുള്ള ഒരു വ്യക്തിയാണ് അതുകൊണ്ട് ചേച്ചിയോട് സംസാരിക്കണം എന്നൊരു ആഗ്രഹം എനിക്കുമുണ്ടായിരുന്നു. ഒരു താരം എന്നതിലുപരി ആരാധിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാര്യരുടെത്” എന്നാണ് ഈ പെണ്‍കുട്ടി വെറൈറ്റി മീഡിയ യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/108652/aradika-runs-after-manju-warriers-car-video)