---
title: "വീട് വൃത്തിയാക്കുന്നതിനിടെ ചിതല്‍ പിടിച്ച വാതിലിനുള്ളില്‍ നിന്ന് കിട്ടിയത് 39 പാമ്പുകളെ!"
english_title: "39 snakes were found inside the termite-infested door while cleaning the house!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108641/39-snakes-were-found-inside-the-termite-infested-door-while-cleaning-the-house"
published_at: "2023-04-12T16:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643695347f737_viral.jpg"
keywords: []
---

# വീട് വൃത്തിയാക്കുന്നതിനിടെ ചിതല്‍ പിടിച്ച വാതിലിനുള്ളില്‍ നിന്ന് കിട്ടിയത് 39 പാമ്പുകളെ!

> **Lead Summary:** വീട്ടുപരിസരങ്ങളില്‍ പാമ്പിനെ കാണുന്നത് തന്നെ ഏറെ ആശങ്കയുണ്ടാക്കുന്നതാണ് .. എന്നാലിവിടെയിതാ ഒരു വീട്ടിനുള്ളില്‍ നിന്ന് കൂട്ടമായി പാമ്പുകളെ പിടികൂടിയതാണ് ഏറെ ശ്രദ്ധേയമാകുന്നത്. പാമ്പുകളുടെ കൂട്ടമെന്ന് പറയുമ്പോള്‍ തന്നെ മിക്കവരും ഭയന്നുപോകും. സംഭവം പാമ്പിൻ കുഞ്ഞുങ്ങളാണ്. എന്നാലും ഈ രംഗം കാണുമ്പോള്‍ അല്‍പം അസ്വസ്ഥതയെല്ലാം തോന്നാം.

## Article Content

വീട്ടുപരിസരങ്ങളില്‍ പാമ്പിനെ കാണുന്നത് തന്നെ ഏറെ ആശങ്കയുണ്ടാക്കുന്നതാണ് .. എന്നാലിവിടെയിതാ ഒരു വീട്ടിനുള്ളില്‍ നിന്ന് കൂട്ടമായി പാമ്പുകളെ പിടികൂടിയതാണ് ഏറെ ശ്രദ്ധേയമാകുന്നത്. പാമ്പുകളുടെ കൂട്ടമെന്ന് പറയുമ്പോള്‍ തന്നെ മിക്കവരും ഭയന്നുപോകും. സംഭവം പാമ്പിൻ കുഞ്ഞുങ്ങളാണ്. എന്നാലും ഈ രംഗം കാണുമ്പോള്‍ അല്‍പം അസ്വസ്ഥതയെല്ലാം തോന്നാം.

മുംബൈയിലെ ഗോണ്ടിയയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇരുപത് വര്‍ഷം മുമ്പ് പണി കഴിപ്പിച്ച വീടാണിത്. കഴി‌ഞ്ഞയാഴ്ച ജോലിക്കാരി വീട് വൃത്തിയാക്കുന്നതിനിടെ വീടിന്‍റെ വാതിലില്‍ ചിതലെടുത്തിരിക്കുന്ന ഭാഗത്ത് ഒരു പാമ്പിൻ കുഞ്ഞിനെ കണ്ടു. ഇതിന് പിന്നാലെ വാതിലിന്‍റെ ഫ്രെയിമിനകത്തേക്ക് സൂക്ഷിച്ചുനോക്കിയപ്പോള്‍ അതിനകത്ത് വേറെയും പാമ്പിൻ കുഞ്ഞുങ്ങളുണ്ട് എന്ന് ഇവര്‍ കണ്ടെത്തി.

സംഗതി വീട്ടുടമസ്ഥനെ അറിയിച്ചതോടെ ഇദ്ദേഹമാണ് പ്രൊഫഷണലായി പാമ്പുകളെ പിടികൂടുന്ന സംഘത്തെ വിവരമറിയിച്ചത്. സംഘം സ്ഥലത്തെത്തി വിദഗ്ധമായി വാതിലിന്‍റെ ഫ്രെയിമിനകത്ത് തമ്പടിച്ചിരുന്ന പാമ്പിൻ കുഞ്ഞുങ്ങളെ ഓരോന്നിനെയായി പുറത്തെടുക്കുകയായിരുന്നു.

ആകെ 39 പാമ്പുകളെയാണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്. അസാധാരണമായ സംഭവമായതിനാല്‍ തന്നെ ഈ കാഴ്ച കാണാൻ നാട്ടുകാരും കൂടി. പാമ്പ് പിടുത്തക്കാര്‍ പാമ്പുകളെ പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

എന്തായാലും വിഷമുള്ള ഇനത്തില്‍ പെട്ടതായിരുന്നില്ലത്രേ ഈ പാമ്പിൻ കുഞ്ഞുങ്ങള്‍. വാതിലില്‍ കയറിയ ചിതല്‍ ഭക്ഷിച്ച് ഇതിനകത്ത് കഴിയുകയായിരുന്നു ഇവ. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായി കഴിയുമ്പോള്‍ തള്ളപ്പാമ്പ് ഇവയെ ഉപേക്ഷിച്ചുപോകുന്നതാണ്. സാധാരണഗതിയില്‍ അങ്ങനെയാണ് സംഭവിക്കുക. പിന്നീട് പാമ്പിൻ കുഞ്ഞുങ്ങള്‍ സ്വയം തന്നെ പതിയെ ജീവിതത്തിലേക്ക് പരികയാണ് ചെയ്യാറ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108641/39-snakes-were-found-inside-the-termite-infested-door-while-cleaning-the-house)