---
title: "എന്റെ ദാവണി വലിച്ചൂരി; കമൽ ഹാസനൊപ്പമുള്ള സിനിമയ്ക്കിടെ സംഭവിച്ചതിനെക്കുറിച്ച് നടി "
english_title: "Now Shobhana revealed about what happened during the movie with Kamal Haasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108631/now-shobhana-revealed-about-what-happened-during-the-movie-with-kamal-haasan"
published_at: "2023-04-12T16:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643689dcf331f_shobhana.jpg"
keywords: []
---

# എന്റെ ദാവണി വലിച്ചൂരി; കമൽ ഹാസനൊപ്പമുള്ള സിനിമയ്ക്കിടെ സംഭവിച്ചതിനെക്കുറിച്ച് നടി 

> **Lead Summary:** മലയാളികൾക്ക് മറക്കാനാവാത്ത നടിയാണ് ശോഭന. നടി സിനിമാ രം​ഗത്ത് സജീവമല്ലാതായിട്ട് വർഷങ്ങളായി. നൃത്തത്തിൽ മുഴുകി ചെന്നെെയിൽ ജീവിക്കുകയാണ് ശോഭന. ലൈം ലൈറ്റിലേക്ക് അധികം വരാനും ശോഭന താൽപര്യപ്പെടുന്നില്ല. അടുത്തിടെ പൊന്നിയിൻ സെൽവൻ സിനിമയുടെ ചടങ്ങിലാണ് ശോഭനയെ കുറേ നാളുകൾക്ക് ശേഷം പൊതുവേദിയിൽ കണ്ടത്. 

## Article Content

മലയാളികൾക്ക് മറക്കാനാവാത്ത നടിയാണ് ശോഭന. നടി സിനിമാ രം​ഗത്ത് സജീവമല്ലാതായിട്ട് വർഷങ്ങളായി. നൃത്തത്തിൽ മുഴുകി ചെന്നെെയിൽ ജീവിക്കുകയാണ് ശോഭന. ലൈം ലൈറ്റിലേക്ക് അധികം വരാനും ശോഭന താൽപര്യപ്പെടുന്നില്ല. അടുത്തിടെ പൊന്നിയിൻ സെൽവൻ സിനിമയുടെ ചടങ്ങിലാണ് ശോഭനയെ കുറേ നാളുകൾക്ക് ശേഷം പൊതുവേദിയിൽ കണ്ടത്. 

ബാലചന്ദ്രമേനോൻ ഒരുക്കിയ ഏപ്രിൽ 18 എന്ന സിനിമയിലാണ് ശോഭന ആ​ദ്യമായി നായികയായി അഭിനയിക്കുന്നത്. സിനിമ ശ്രദ്ധ പിടിച്ചു പറ്റി. എനക്കുൾ ഒരുവനായിരുന്നു രണ്ടാമത്തെ സിനിമ.

ചിത്രത്തിൽ കമൽ ഹാസന്റെ നായികയായാണ് ശോഭന അഭിനയിച്ചത്. എസ്പി മുത്തുരാമനായിരുന്നു സിനിമ സംവിധാനം ചെയ്ത്. ഈ സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശോഭന. സിനിമ ഉല​ഗത്തിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇതേക്കുറിച്ച് സംസാരിച്ചത്. 

എനക്കുൾ ഒരുവൻ ബാലചന്ദർ സാറുടെ പ്രൊഡക്ഷനായിരുന്നു, വലിയ ഹൈപ്പായിരുന്നു. ഞാൻ ഒന്നും ചോദിക്കാറില്ല. ആരാണ് ഹീറോ എന്ന് ചോദിച്ചപ്പോൾ കമൽ ഹാസൻ എന്ന് പറഞ്ഞു. എനിക്ക് ഭയമായി.

കാരണം വീട്ടിലെ കബോർ‌ഡിലെല്ലാം അദ്ദേഹത്തിന്റെ പോസ്റ്ററുകൾ വെച്ചിരുന്നു. പക്ഷെ എനിക്ക് പേടിയുള്ളത് പുറമെ കാണിച്ചില്ല. ചെറിയ മലയാളം സിനിമയുടെ സെറ്റിൽ നിന്നും വലിയാെരു തമിഴ് സിനിമയിലേക്കാണ് എത്തിയത്. എവിഎമ്മിൽ വലിയ സെറ്റൊക്കെ ഇട്ടു. എനിക്കിപ്പോഴും ഓർമ്മയുണ്ട്. 

എനിക്ക് നീല സൽവാറായിരുന്നു തന്നത്. ആദ്യ ഷോട്ട് കൊറിയോ​ഗ്രഫി ചെയ്യുന്നത് പുളിയൂർ സരോജയായിരുന്നു. വലിയ വി​ഗെല്ലാം വെച്ച് ഞാനെത്തി. അവർ എന്നെ നോക്കി ഈ ഇവരാണോ നായിക എന്ന് ചോദിച്ച് എന്റെ ദാവണി വലിച്ചൂരി. എന്തിനാണിതെന്ന് ചോദിച്ചു. ഇല്ല എനിക്ക് വേണമെന്ന് പറഞ്ഞ്  ദാവണി ധരിച്ചു. എന്റെ മാമൻ വന്നു. മാമിയാരേ എന്നാണ് മാമൻ അവരെ വിളിച്ചത്. പാവം എന്തിനാണ് അവളെ പേടിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചെന്നും ശോഭന ചിരിച്ച് കൊണ്ട് ഓർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108631/now-shobhana-revealed-about-what-happened-during-the-movie-with-kamal-haasan)