---
title: "ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഷൂട്ടിംഗിനിടെ പരിക്ക്"
english_title: "Bollywood actor Sanjay Dutt injured during shooting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108625/bollywood-actor-sanjay-dutt-injured-during-shooting"
published_at: "2023-04-12T15:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643682a55a090_sanjay_dhath.jpg"
keywords: []
---

# ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഷൂട്ടിംഗിനിടെ പരിക്ക്

> **Lead Summary:** ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഷൂട്ടിംഗിനിടെ പരിക്ക്. കന്നഡ ചിത്രം ‘കെഡി’യുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്.

## Article Content

ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഷൂട്ടിംഗിനിടെ പരിക്ക്. കന്നഡ ചിത്രം ‘കെഡി’യുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ താരത്തിന്റെ കൈക്കും മുഖത്തും പരിക്കേറ്റു. തുടര്‍ന്ന് ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ബംഗളൂരു മഗഡി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പരുക്കില്‍ നിന്ന് സഞ്ജയ് ദത്ത് സുഖം പ്രാപിക്കുന്നുണ്ട് എന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഫൈറ്റ് മാസ്റ്റര്‍ ഡോക്ടര്‍ രവി വര്‍മയാണ് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യുന്നത്.

‘കെജിഎഫി’ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ സിനിമയാണ് കെഡി. ധ്രുവ് സര്‍ജ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്. ശില്‍പ ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108625/bollywood-actor-sanjay-dutt-injured-during-shooting)