---
title: "പേപ്പറിൽ എഴുതിയത് പോലെ ചെയ്യുന്ന നായ;  വീഡിയോയ്ക്ക് പിന്നിലെ രഹസ്യം..."
english_title: "A dog that does what is written on the paper; The secret behind the viral video..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108624/a-dog-that-does-what-is-written-on-the-paper-the-secret-behind-the-viral-video"
published_at: "2023-04-12T15:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64367ff1cb55a_viral.jpg"
keywords: []
---

# പേപ്പറിൽ എഴുതിയത് പോലെ ചെയ്യുന്ന നായ;  വീഡിയോയ്ക്ക് പിന്നിലെ രഹസ്യം...

> **Lead Summary:** പല തരത്തിലുള്ള വീഡിയോകള്‍ ദിനംപ്രതി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. അതില്‍ നായകളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തിലൊരു വളര്‍ത്തുനായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉടമ പേപ്പറിൽ എഴുതിയ കാര്യം അതേപടി ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്.

## Article Content

പല തരത്തിലുള്ള വീഡിയോകള്‍ ദിനംപ്രതി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. അതില്‍ നായകളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തിലൊരു വളര്‍ത്തുനായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉടമ പേപ്പറിൽ എഴുതിയ കാര്യം അതേപടി ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്.

ഇൻസ്റ്റ​ഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. മൂന്ന് പേപ്പറുകളിലായി ഉടമ ഓരോ കാര്യങ്ങൾ ചെയ്യാനായി എഴുതിക്കാണിക്കുന്നതും നായ അത് അനുസരിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്.

കറങ്ങുക എന്നെഴുതിയ പേപ്പർ കാണിക്കുമ്പോൾ ഈ വളർത്തുനായ കറങ്ങുന്നതും, ഇരിക്കുക എന്നെഴുതിയ പേപ്പർ കാണിക്കുമ്പോൾ ഇരിക്കുന്നതും, കുനിയുക എന്നെഴുതിയ പേപ്പർ കാണിക്കുമ്പോൾ നായ കുനിയുന്നതും വീഡിയോയില്‍ കാണാം.

എന്നാൽ ഇതിനു പിന്നിലുള്ള രഹസ്യവും ഉടമ തന്നെ ഇതേ പോസ്റ്റിലെ കമന്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എഴുതിയ കാര്യം മനസിലായതു കൊണ്ടോ അല്ലെങ്കിൽ നായക്ക് വായിക്കാൻ അറിയാവുന്നതു കൊണ്ടോ അല്ല. മറിച്ച്, കാർഡിന്റെ പൊസിഷനിങ്ങ് നോക്കി ട്രെയിൻ ചെയ്തത് കൊണ്ടാണ് തന്റെ വളർത്തുനായ ഇങ്ങനെ ചെയ്യുന്നത് എന്നും ഉടമ വെളിപ്പെടുത്തി.

[**https://www.instagram.com/reel/CpndcptJ5WY/?utm_source=ig_embed&ig_rid=057b614d-2590-4651-a304-5eebd0ee13cd**](https://www.instagram.com/reel/CpndcptJ5WY/?utm_source=ig_embed&ig_rid=057b614d-2590-4651-a304-5eebd0ee13cd)

അതായത്, ആദ്യത്തെ പേപ്പർ കാണിക്കുമ്പോൾ കറങ്ങുകയാണ് ചെയ്യേണ്ടതെന്നും, രണ്ടാമത്തേത് കാണിക്കുമ്പോൾ ഇരിക്കുകയാണ് ചെയ്യേണ്ടതെന്നും, മൂന്നാമത്തേത് കാണിക്കുമ്പോൾ കുനിയുകയാണ് ചെയ്യേണ്ടതെന്നും നായ പഠിച്ചു വച്ചിരിക്കുകയായിരുന്നു. വീഡിയോ ഇതിനോടകം 15000-ൽ അധികം ആളുകളാണ് കണ്ടത്. ഈ വളർത്തുനായയുടെ ഉടമ ഒരു അദ്ധ്യാപിക കൂടിയാണ് എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/108624/a-dog-that-does-what-is-written-on-the-paper-the-secret-behind-the-viral-video)