---
title: "മാധവനും നയൻതാരയും ഒന്നിക്കുന്നു, ഒപ്പം സിദ്ധാർത്ഥും; ടൈറ്റിലും മോഷൻ പോസ്റ്ററും പുറത്ത്"
english_title: "Madhavan and Nayanthara team up, along with Siddharth; Title and motion poster out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108613/madhavan-and-nayanthara-team-up-along-with-siddharth-title-and-motion-poster-out"
published_at: "2023-04-12T14:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643673f876ec9_nayan.jpg"
keywords: []
---

# മാധവനും നയൻതാരയും ഒന്നിക്കുന്നു, ഒപ്പം സിദ്ധാർത്ഥും; ടൈറ്റിലും മോഷൻ പോസ്റ്ററും പുറത്ത്

> **Lead Summary:** നയൻതാര നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടെസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. മാധവനും സിദ്ധാർത്ഥും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.

## Article Content

നയൻതാര നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടെസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. മാധവനും സിദ്ധാർത്ഥും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.

മൂവരും ഒന്നിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രമുഖ നിർമാതാവ് ശശികാന്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം.

ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. സ്പോർട്സ് ഡ്രാമ വിഭാ​ഗത്തിൽപെടുന്നതാണ് സിനിമയെന്നാണ് വിവരം. ടെസ്റ്റ് ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് സൂചനകൾ.

ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് നിർമ്മാണം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല. 'ആയിത എഴുത്ത്, രംഗ് ദേ ബസന്തി എന്നീ സിനിമകൾക്ക് ശേഷം സിദ്ധാർത്ഥും മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108613/madhavan-and-nayanthara-team-up-along-with-siddharth-title-and-motion-poster-out)