---
title: "'നിങ്ങളുടെ ലൈം​ഗിക പ്രശ്നം മാറിയോ, ഡോക്ടറെ കാണിക്കൂ'; മറുപടിയുമായി  സെലിന  "
english_title: "'If your sexual problem has changed, see a doctor'; Selina replied"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108571/if-your-sexual-problem-has-changed-see-a-doctor-selina-replied"
published_at: "2023-04-12T11:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64364b843a39c_seleena.jpg"
keywords: []
---

# 'നിങ്ങളുടെ ലൈം​ഗിക പ്രശ്നം മാറിയോ, ഡോക്ടറെ കാണിക്കൂ'; മറുപടിയുമായി  സെലിന  

> **Lead Summary:** സിനിമാ താരങ്ങളെക്കുറിച്ച് അനാവശ്യ ​ഗോസിപ്പുകൾ വരുന്നത് ഇൻഡസ്ട്രിയിൽ പതിവാണ്. പല ​ഗോസിപ്പുകളും താരങ്ങൾ അവ​ഗണിക്കാറാണ് പതിവ്. ഇപ്പോഴിതാ തനിക്കെതിരെ വന്ന മോശമായ അപവാദത്തിനെതിരെ അതേഭാഷയിൽ തിരിച്ചടിച്ചിരിക്കുകയാണ് ബോളിവുഡ് നടി സെലിന ജെയ്റ്റലി.

## Article Content

സിനിമാ താരങ്ങളെക്കുറിച്ച് അനാവശ്യ ​ഗോസിപ്പുകൾ വരുന്നത് ഇൻഡസ്ട്രിയിൽ പതിവാണ്. പല ​ഗോസിപ്പുകളും താരങ്ങൾ അവ​ഗണിക്കാറാണ് പതിവ്. ഇപ്പോഴിതാ തനിക്കെതിരെ വന്ന മോശമായ അപവാദത്തിനെതിരെ അതേഭാഷയിൽ തിരിച്ചടിച്ചിരിക്കുകയാണ് ബോളിവുഡ് നടി സെലിന ജെയ്റ്റലി.

നടൻ ഫർദീൻ ഖാനും ഇദ്ദേഹത്തിന്റെ പിതാവ് ഫിറോസ് ഖാനും ഒപ്പം കിടക്ക പങ്കിട്ട നടി എന്ന അധിക്ഷേപത്തിനെതിരെയാണ് സെലിന സംസാരിച്ചത്. അച്ഛനും മകനുമൊപ്പം നിരവധി തവണ കിടക്ക പങ്കിട്ട ബോളിവുഡിലെ ഏക നടി എന്നായിരുന്നു ഒരു ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്ന അധിക്ഷേപം. സിനിമാ ലോകത്തെ ​ഗോസിപ്പുകൾ പുറത്ത് വിടുന്നവരിൽ പ്രധാനിയായ ഉമൈർ സന്ധു എന്ന വ്യക്തിയാണ് ഈ ട്വീറ്റ് ചെയ്തത്. പിന്നാലെ മറുപടിയുമായി സെലിന രം​ഗത്തെത്തി. 

പ്രിയപ്പെട്ട മിസ്റ്റർ സന്ധു, ഇത്തരമൊരു ട്വീറ്റ് നിങ്ങൾക്ക് ഒരു പുരുഷനാവാനുള്ള നീളവും സമയ ദൈർഘ്യവും നൽകിയെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഉ​ദ്ധാരണ ശേഷിക്കുറവിന് കുറച്ച് ഭേദം വന്നെന്നും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റ് വഴികളുമുണ്ട്. ഒരു ഡോക്ടറെ സമീപിപ്പിക്കാം, സെലിന ജെയ്റ്റലി ട്വീറ്റ് ചെയ്തു. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും നടി ആവശ്യപ്പെട്ടു. 

ജനഷീൻ എന്ന സിനിമയിലൂടെയായിരുന്നു സെലിനയുടെ ബോളിവുഡ് അരങ്ങേറ്റം. ഈ സിനിമ സംവിധാനം ചെയ്തത് ഫിറോസ് ഖാനാണ്. സിനിമയിലെ നായകനായത് ഇദ്ദേഹത്തിന്റെ മകൻ ഫർദീൻ ഖാനും. അന്ന് മുതലെ ഇത്തരമാെരു അപവാ​ദം നടിയുടെ പേരിൽ പ്രചരിക്കുന്നുണ്ട്. ടോം ഡിക്ക് ആന്റ് ഹാരി, അപ്നാ സപ്നാ മണി മണി, നോ എൻട്രി, ​ഗോൽമാൽ റിട്ടേൺസ് തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചത്. 

പിന്നീട് അഭിനയത്തിൽ ഇടവേള വന്ന നടി 2020 ൽ സീസൺസ്​ ​ഗ്രീറ്റിം​ഗ്സ് എന്ന സിനിമയിലൂടെ നടി അഭിനയ രം​ഗത്തേക്ക് തിരിച്ചു വന്നു. 2001 ലെ മിസ് ഇന്ത്യ മത്സരത്തിൽ വിജയിച്ച സെലിന അതേ വർഷം മിസ് യൂണിവേഴ്സ് മത്സരത്തിൽ നാലാം റണ്ണറപ്പുമായി. ഓസ്ട്രിയൻ ബിസിനസ്കാരനായ പീറ്റർ ഹാ​ഗിനെയാണ് സെലിന വിവാഹം കഴിച്ചത്. ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്താണ് സെലിന ഇപ്പോൾ കഴിയുന്നത്. അതിര് കടന്ന അപവാദ പ്രചരണങ്ങൾ ബോളിവുഡിലെ മറ്റ് താരങ്ങളെക്കുറിച്ചും വന്നിട്ടുണ്ട്. ഐശ്വര്യ റായിയും അമിതാഭ് ബച്ചനെയും കുറിച്ച് ഇത്തരം പ്രചരണം ഒരു സമയത്തുണ്ടായിരുന്നു. 

മറ്റ് ഇൻഡസ്ട്രികളേക്കാൾ ബോളിവുഡിലാണ് ​ഗോസിപ്പുകൾ കൂടുതൽ. തെലുങ്കിലും തമിഴിലും സൂപ്പർ താരങ്ങളെക്കുറിച്ച് ​ഗോസിപ്പധികം വരാറില്ല. ഭൂരിഭാ​ഗവും നടിമാരെക്കുറിച്ചാണ്. എന്റർടെയ്ൻമെന്റ് മാധ്യമങ്ങളുടെ അതിപ്രസരമുള്ളത് ബോളിവുഡിലാണ്. സെലിബ്രറ്റികൾ എവിടെ പോയാലും പിന്നാലെ കൂടുന്ന പാപ്പരാസികളും ബോളിവുഡിലെ പതിവ് കാഴ്ചയാണ്.

ജയ ബച്ചൻ, തപ്സി പന്നു അടക്കമുള്ള പ്രമുഖർ ഇതിനെതിരെ സംസാരാക്കാറുണ്ട്. ജയ ബച്ചൻ പാപ്പരാസികളോട് ദേഷ്യപ്പെടുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള ഇടിച്ച് കയറൽ അടുത്തിടെയായി വലിയ ചർച്ചയായിട്ടുണ്ട്. എവിടെ പോയാലും ക്യാമറയുമായി വരുന്നത് താരങ്ങളുടെ സ്വകാര്യത ഇല്ലാതാക്കുന്നെന്നും വാദമുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108571/if-your-sexual-problem-has-changed-see-a-doctor-selina-replied)