---
title: "തന്റെ മരുമകനെ കാണാന്‍ ആതിരയുടെ വീട്ടിലെത്തി അമൃത, വീഡിയോ വൈറല്‍"
english_title: "Amrita shared the video of her going home to see Aathira now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/10857/amrita-shared-the-video-of-her-going-home-to-see-aathira-now"
published_at: "2021-11-15T15:11:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61922c56514b2_.jpg"
keywords: []
---

# തന്റെ മരുമകനെ കാണാന്‍ ആതിരയുടെ വീട്ടിലെത്തി അമൃത, വീഡിയോ വൈറല്‍

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. ഒരു കൂട്ടുകുടുംബവും അവിടെ നടക്കുന്ന ചില പ്രശ്‌നങ്ങളുമാണ് സീരിയല്‍ പറയുന്നത്. സുമിത്ര എന്ന ശക്തമായ കഥാപാത്രത്തെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് . പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് അമൃത നായറും ആതിരയും .

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. ഒരു കൂട്ടുകുടുംബവും അവിടെ നടക്കുന്ന ചില പ്രശ്‌നങ്ങളുമാണ് സീരിയല്‍ പറയുന്നത്. സുമിത്ര എന്ന ശക്തമായ കഥാപാത്രത്തെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് . പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് അമൃത നായറും ആതിരയും .

നിരവധി പുതുമുഖങ്ങളും കുടുംബവിളക്കില്‍ ഉണ്ട്. ഈ അടുത്താണ് ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അമൃത നായര്‍ കുടുംബ വിളക്കില്‍ നിന്ന് പിന്മാറിയത്. തനിക്ക് മറ്റ് നല്ല അവസരം കിട്ടിയപ്പോള്‍ പോവുന്നതാണെന്ന് അമൃത പിന്നീട് പറഞ്ഞിരുന്നു. കുടുംബ വിളക്കിലെ മറ്റൊരു താരമാണ് ആതിര മാധവ്.

ഈ അടുത്ത് മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ച് എത്തിയിരുന്നു ആതിര. താന്‍ അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷമായിരുന്നു ആതിര പങ്കുവെച്ചത്. ഇതോടെ ആശംസ അറിയിച്ച് ആരാധകര്‍ എത്തി , ഒപ്പം ഇനി കുടുംബവിളക്കില്‍ ഉണ്ടാകുമോ എന്ന ചോദ്യവും ഉയര്‍ന്നു.

ആതിരയും അമൃതയും അടുത്ത സുഹൃത്തുക്കളാണ്. ലൊക്കേഷനില്‍ വെച്ച് ഒരുമിച്ച് എടുത്ത നിരവധി വീഡിയോകളും താരങ്ങള്‍ ഷെയര്‍ ചെയ്തു.

ഇപ്പോഴിതാ ആതിരയെ കാണാന്‍ വീട്ടിലേക്ക് പോയ വീഡിയോ ആണ് അമൃത പങ്കുവെച്ചത്. ആതിരക്കായി മധുരപലഹാരങ്ങള്‍ എല്ലാം വാങ്ങി ആണ് അമൃത ഇവിടേക്ക് എത്തിയത്. ഞാന്‍ എന്റെ മരുമകനെ കാണാന്‍ വന്നതാണ് എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ ഷെയര്‍ ചെയ്തത്.

മാത്രമല്ല താന്‍ കൊണ്ടുവന്ന സാധനം എല്ലാം തന്റെ കുഞ്ഞിന് വേണ്ടിയാണെന്നും അവന്‍ ആരോഗ്യത്തോടെ വളരട്ടെ എന്നും തമാശപോലെ അമൃത പറയുന്നു. ഹലോ മരുമകനെ പുതിയ വിശേഷം അറിഞ്ഞോ എന്ന് പറഞ്ഞാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം നേരത്തെ ഇരുവരും ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/10857/amrita-shared-the-video-of-her-going-home-to-see-aathira-now)