---
title: "അമ്മേ എന്ന് വിളിക്കാൻ അപ്പുറത്ത് മറ്റൊരാളില്ല അവന്; മനീഷ"
english_title: "Now the words spoken about Manisha Sagar are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108560/now-the-words-spoken-about-manisha-sagar-are-going-viral"
published_at: "2023-04-12T11:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643645dd89bf1_sagar.jpg"
keywords: []
---

# അമ്മേ എന്ന് വിളിക്കാൻ അപ്പുറത്ത് മറ്റൊരാളില്ല അവന്; മനീഷ

> **Lead Summary:** ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ എത്തിയ പ്രേക്ഷകർക്ക് സുപരിചിതരായ മത്സരാർഥികളിൽ രണ്ടു പേരാണ് നടിയും ഗായികയുമായ മനീഷ കെ എസും നടൻ സാഗർ സൂര്യയും. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. പരമ്പരയിൽ വാസവദത്ത എന്ന അമ്മയുടെ വേഷത്തിൽ ആണ് മനീഷ എത്തുന്നത്. വാസവദത്തയുടെ മകൻ ആദി ആയിട്ടാണ് സാഗർ സൂര്യ വേഷമിട്ടിരുന്നത്. 

## Article Content

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ എത്തിയ പ്രേക്ഷകർക്ക് സുപരിചിതരായ മത്സരാർഥികളിൽ രണ്ടു പേരാണ് നടിയും ഗായികയുമായ മനീഷ കെ എസും നടൻ സാഗർ സൂര്യയും. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. പരമ്പരയിൽ വാസവദത്ത എന്ന അമ്മയുടെ വേഷത്തിൽ ആണ് മനീഷ എത്തുന്നത്. വാസവദത്തയുടെ മകൻ ആദി ആയിട്ടാണ് സാഗർ സൂര്യ വേഷമിട്ടിരുന്നത്. 

ഓൺസ്‌ക്രീനിലെ അമ്മയും മകനും ബിഗ് ബോസ് വീട്ടിൽ ഒന്നിച്ചെത്തിയത് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ് വീട്ടിൽ ആണെങ്കിലും സാഗർ മനീഷയെ അമ്മ എന്നാണ് വിളിക്കുന്നത്. 

ബിഗ് ബോസിൽ പങ്കെടുക്കാൻ പോകുന്നതിന് കുറച്ചു നാൾ മുൻപ് ഫില്മിബീറ്റ്‌ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മനീഷ സാഗറിന്റെ അമ്മ വിളിയെ കുറിച്ച് സംസാരിച്ചിരുന്നു. ആ വക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. 'സാഗർ എന്നാണ് പേരെങ്കിലും ആദി എന്നാണ് ഇപ്പോഴും എന്റെ വായിൽ വരിക.

ഞാൻ ഒന്നിച്ച് കണ്ട ആ ദിവസം മുതൽ ഈ നിമിഷം വരെയും അവൻ അമ്മേ എന്നല്ലാതെ മാറ്റി വിളിച്ചിട്ടില്ല. ചേച്ചിയെന്ന് പോലും വിളിച്ചിട്ടില്ല. അവന്റെ അമ്മ മരിച്ച് ഒരു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു രാത്രി രണ്ടു മണിക്ക് എനിക്ക് ഇവന്റെ കോൾ വന്നു. ഞാൻ ആകെ പേടിച്ചു പോയി. ഇങ്ങനെയൊരു അവസ്ഥയിൽ ഇരിക്കുകയായാണല്ലോ,' 

ഞാൻ ഫോൺ എടുത്തപ്പോൾ അവൻ 'അമ്മേ' എന്നൊരു വിളി വിളിച്ചു. സത്യം പറഞ്ഞാൽ ഞാൻ ആ സമയം ഭയങ്കര ഇമോഷണൽ ആയി പോയി. കാരണം അമ്മേ എന്ന് വിളിക്കാൻ അപ്പുറത്ത് ഒരാളില്ല അവന്. അവൻ എന്നോട് പറഞ്ഞു എനിക്ക് അമ്മേ എന്ന് വിളിക്കണം. അമ്മയെ അല്ലെ എനിക്ക് വിളിക്കാൻ പറ്റൂ.

എന്റെ അമ്മ പോയില്ലേ എന്ന്,' 'ഞാൻ ഒരുപാട് സമാധാനിപ്പിച്ചു. പക്ഷെ സ്വന്തം അമ്മയ്ക്ക് പകരമാവാൻ നമുക്ക് ഒരിക്കലും പറ്റില്ല. ഇപ്പോൾ അവൻ ഓക്കെയാണ്. അവന്റെ അച്ഛനും അതിൽ നിന്നൊക്കെ റിക്കവർ ആയി വന്നിട്ടുണ്ട്. അവർ രണ്ടു ആൺകുട്ടികളാണ്. രണ്ടുപേരും നല്ല പൊസിഷനിൽ നിൽക്കുന്നു,' 

'പിന്നെ അവന് നല്ല ബോധമുണ്ട്. എന്റെ അമ്മയുടെ അനുഗ്രഹമാണ്. അമ്മയുടെ കരുതലാണ് എന്ന ബോധ്യത്തോടെ തന്നെയാണ് അവൻ ജീവിക്കുന്നത്. ഞാൻ ഈ പ്രായത്തിൽ എത്തിയപ്പോഴാണ് എന്റെ അമ്മ മരണപ്പെട്ടത്. എന്നിട്ടും അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. അവനെ സംബന്ധിച്ച് അവന് ഇത്രയേ പ്രായമുള്ളൂ,' 'അവന്റെ അമ്മയ്ക്ക് ആണെങ്കിൽ എന്റെ അതേ പ്രായമേയുള്ളു. അപ്പോൾ ആ നഷ്ടം എന്ന് പറയുന്നത് എത്ര വലുതാണ്. അമ്മയ്ക്കും അച്ഛനും പകരം വയ്ക്കാനായി ഒന്നുമില്ല. ഒരുപക്ഷെ അവർ ജീവിച്ച് ഇരിക്കുമ്പോൾ അത് തോന്നില്ലായിരിക്കും,' എന്നാണ് മനീഷ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108560/now-the-words-spoken-about-manisha-sagar-are-going-viral)