---
title: "സല്‍മാന്‍ ഖാന് വീണ്ടും വധ ഭീഷണി; 16കാരന്‍ അറസ്റ്റില്‍"
english_title: "16-year-old arrested for threatening to kill Salman Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108553/16-year-old-arrested-for-threatening-to-kill-salman-khan"
published_at: "2023-04-12T10:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643640b8a932f_salman.jpg"
keywords: []
---

# സല്‍മാന്‍ ഖാന് വീണ്ടും വധ ഭീഷണി; 16കാരന്‍ അറസ്റ്റില്‍

> **Lead Summary:** സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍. ഏപ്രില്‍ 30ന് സല്‍മാന്‍ഖാനെ കൊല്ലുമെന്നാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

## Article Content

സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍. ഏപ്രില്‍ 30ന് സല്‍മാന്‍ഖാനെ കൊല്ലുമെന്നാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

തിങ്കളാഴ്ച്ച രാത്രിയാണ് ഘോശാല രക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ പൊലീസിനെ വിളിച്ചത്. താണെയിലെ ശഹാല്‍പുരില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശിയാണ് അജ്ഞാത ഫോണ്‍കോളിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഭീഷണിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. നേരത്തേയും സല്‍മാന്‍ ഖാന് നിരവധി ഭീഷണി ഇ മെയിലുകളും, കത്തുകളും ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്ന് വിദേശത്ത് നിന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ താരം ഇറക്കുമതി ചെയ്തിരുന്നു. തീഹാര്‍ ജയില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ പേരിലാണ് കഴിഞ്ഞ മാസം ഭീഷണികള്‍ എത്തിയത്.

സല്‍മാന്‍ ഖാന്‍ രാജസ്ഥാനിലെ വനങ്ങളില്‍ കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയ സംഭവത്തില്‍ ബിഷ്ണോയ് സമുദായത്തോട് മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ വെടിവച്ച് കൊല്ലും എന്നായിരുന്നു ഭീഷണി. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാന്‍ ഖാന് ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108553/16-year-old-arrested-for-threatening-to-kill-salman-khan)