---
title: "ഈ ചിത്രത്തിൽ കാണുന്ന ആളെ മാനസ്സിലായോ? ചിത്രം വൈറൽ "
english_title: "Now a few pictures of an actress are becoming viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108520/now-a-few-pictures-of-an-actress-are-becoming-viral-on-social-media"
published_at: "2023-04-12T09:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64362663b04c3_actres.jpg"
keywords: []
---

# ഈ ചിത്രത്തിൽ കാണുന്ന ആളെ മാനസ്സിലായോ? ചിത്രം വൈറൽ 

> **Lead Summary:** സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇവർ എവിടെ പോയാലും മാധ്യമങ്ങൾ പിന്നാലെ കാണും എന്ന് മാത്രമല്ല ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ നൽകുകയും ചെയ്യും.

## Article Content

സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇവർ എവിടെ പോയാലും മാധ്യമങ്ങൾ പിന്നാലെ കാണും എന്ന് മാത്രമല്ല ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ നൽകുകയും ചെയ്യും.

ഇപ്പോൾ ഒരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇവർ കൂളിംഗ് ഗ്ലാസ് ഒക്കെ ഇട്ടു തലപ്പാവ് ഒക്കെ കെട്ടി ആണ് വന്നിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ വേഷം മാറിയാണ് ഇവർ വന്നിരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.

പക്ഷേ പോക്കിരി സിനിമയിലെ വടിവേലുവിന്റെ കഥാപാത്രത്തെ പോലെ ഏത് വേഷം കെട്ടി സൂപ്പർതാരങ്ങൾ വന്നാലും അവരെ നിമിഷനേരം കൊണ്ട് ഞങ്ങൾ മനസ്സിലാക്കും എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രേഖ ആണ് ഈ ചിത്രത്തിൽ ഉള്ളത്. ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. ധാരാളം ആരാധകരെ ആണ് ഇവർ സിനിമ മേഖലയിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. തെലുങ്ക് സിനിമയിലൂടെ ആണ് ഇവർ അരങ്ങേറുന്നത്. പക്ഷേ ബോളിവുഡ് മേഖലയിൽ ആണ് ഇവർ വിജയം നേടുന്നത്.

സൗത്ത് ഇന്ത്യയിൽ ആണ് ഇവർ ജനിച്ചുവളരുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി ഇവർ സിനിമ മേഖലയിൽ വളരെ സജീവമാണ്. ധാരാളം ഗോസിപ്പ് കോളങ്ങളിലും ഇവർ ഇടം നേടിയിട്ടുണ്ട്. എന്തായാലും ഇപ്പോൾ ഇങ്ങനെ വേഷം കെട്ടിയിറങ്ങുവാനുള്ള കാരണം അന്വേഷിച്ചു കൊണ്ടുവന്നിരിക്കുകയാണ് മലയാളികൾ എല്ലാവരും തന്നെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/108520/now-a-few-pictures-of-an-actress-are-becoming-viral-on-social-media)