---
title: "റോഡരികിലുള്ള വൃദ്ധനെ വെള്ളം കുടിക്കാന്‍ സഹായിച്ച് പെണ്‍കുട്ടി; വീഡിയോ വൈറല്‍"
english_title: "The girl helped the old man on the road to drink water; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108515/the-girl-helped-the-old-man-on-the-road-to-drink-water-the-video-went-viral"
published_at: "2023-04-12T08:07:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64361982d2a1a_viral.jpg"
keywords: []
---

# റോഡരികിലുള്ള വൃദ്ധനെ വെള്ളം കുടിക്കാന്‍ സഹായിച്ച് പെണ്‍കുട്ടി; വീഡിയോ വൈറല്‍

> **Lead Summary:** ഓരോ ദിവസവും നാം ചെയ്യുന്ന കാര്യങ്ങളില്‍ നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു പ്രതിഫലനം കൂടിയുണ്ടായിരിക്കും. അത്തരത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരുടെ പോസിറ്റീവ് വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുമുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ ചെയ്യുന്ന നല്ല പ്രവൃത്തികളുടെ വീഡിയോകള്‍ കാണുമ്പോള്‍ തന്നെ ഒരു പ്രത്യേക സന്തോഷമാണ്.

## Article Content

ഓരോ ദിവസവും നാം ചെയ്യുന്ന കാര്യങ്ങളില്‍ നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു പ്രതിഫലനം കൂടിയുണ്ടായിരിക്കും. അത്തരത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നവരുടെ പോസിറ്റീവ് വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുമുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ ചെയ്യുന്ന നല്ല പ്രവൃത്തികളുടെ വീഡിയോകള്‍ കാണുമ്പോള്‍ തന്നെ ഒരു പ്രത്യേക സന്തോഷമാണ്.

അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വൃദ്ധനെ വെള്ളം കുടിക്കാന്‍ സഹായിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡിന്റെ അരികില്‍ ഇരിക്കുകയാണ് ഈ വൃദ്ധന്‍.

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അദ്ദേഹത്തിന്റെ കൈകള്‍ വിറയ്ക്കുന്നത് മൂലം വെള്ളം കുടിക്കാന്‍ കഴിയുന്നില്ല. വൃദ്ധന്‍ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം കുടിക്കാന്‍ കഷ്ടപ്പെടുന്നത് അച്ഛനോടൊപ്പം അതുവഴി നടന്നുപോകുകയായിരുന്ന പെണ്‍കുട്ടി കാണുകയായിരുന്നു.

ഇതോടെ അവള്‍ സഹായത്തിനായി എത്തി. അങ്ങനെ വൃദ്ധന്റെ തോളില്‍ സ്നേഹത്തോടെ പിടിച്ച് ബോട്ടിലില്‍ നിന്ന് വെള്ളം വായിലേക്ക് ഒഴിച്ചുകൊടുക്കുകയായിരുന്നു ഈ മിടുക്കി.

ഗുഡ്‌ന്യൂസ് മൂവ്‌മെന്റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 34 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. രണ്ടര ലക്ഷത്തോളം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്. ഇതിന് താഴെ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റുകളും ചെയ്തു. നന്മയുള്ള തലമുറയുണ്ടാകട്ടെ എന്നും ആളുകള്‍ കമന്‍റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/108515/the-girl-helped-the-old-man-on-the-road-to-drink-water-the-video-went-viral)