---
title: "പാര്‍വതിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ജയറാം ഫോണ്‍ തട്ടിപറിച്ചെടുക്കും; സിദ്ദിഖ്"
english_title: "Actor Siddique talks about Jayaram and Parvathy's love life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108452/actor-siddique-talks-about-jayaram-and-parvathys-love-life"
published_at: "2023-04-11T16:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64353b2a9c2d2_jayaram.jpg"
keywords: []
---

# പാര്‍വതിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ജയറാം ഫോണ്‍ തട്ടിപറിച്ചെടുക്കും; സിദ്ദിഖ്

> **Lead Summary:** ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയകാലത്തെ കുറിച്ച് പറഞ്ഞ് നടന്‍ സിദ്ദിഖ്. 1992ല്‍ ആണ് ജയറാമും പാര്‍വതിയും വിവാഹിതരായത്. സിദ്ദിഖിന്റെ കൂടെ പുറത്ത് പോയി വരാമെന്ന് പറഞ്ഞാണ് അന്ന് പാര്‍വതിയും ജയറാമും കറങ്ങാന്‍ പോകുന്നത്.

## Article Content

ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയകാലത്തെ കുറിച്ച് പറഞ്ഞ് നടന്‍ സിദ്ദിഖ്. 1992ല്‍ ആണ് ജയറാമും പാര്‍വതിയും വിവാഹിതരായത്. സിദ്ദിഖിന്റെ കൂടെ പുറത്ത് പോയി വരാമെന്ന് പറഞ്ഞാണ് അന്ന് പാര്‍വതിയും ജയറാമും കറങ്ങാന്‍ പോകുന്നത്.

ഫോണ്‍ വിളിക്കുന്നതും തന്റെ പേര് പറഞ്ഞാണ് എന്നാണ് സിദ്ദിഖ് പറയുന്നത്. ”ഞാന്‍ പാര്‍വതിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യും. ആദ്യം അമ്മയോടായിരിക്കും സംസാരിക്കുക. ശേഷം ഫോണ്‍ പാര്‍വതിയ്ക്കു നല്‍കും. പാര്‍വതിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ജയറാം ഫോണ്‍ തട്ടിപറിച്ചെടുക്കും. പിന്നെ അവര്‍ തമ്മില്‍ സംസാരിക്കും.”

”അതുപോലെ തന്നെ പാര്‍വതിയുടെ അമ്മ ഉച്ചയൂണ് കഴിക്കാന്‍ എന്നെ വീട്ടിലേക്ക് ക്ഷണിക്കും. എന്റെ കൂടെ ജയറാമും ഉണ്ടാകും. ജയറാം ആ വെയിലത്രയും കൊണ്ട് കാറില്‍ തന്നെയിരിക്കും ഞാന്‍ മാത്രം അങ്ങോട് പോകും. ഭക്ഷണമൊക്കെ കഴിച്ച ശേഷം പാര്‍വതി പറയും ഞാന്‍ എന്നാല്‍ സിദ്ദിഖിന്റെ കൂടെ ഒന്ന് പുറത്തു പോയി വരാമെന്ന്.”

”പാര്‍വതി മുന്‍ സീറ്റില്‍ കയറും അപ്പോള്‍ പുറകിലെ സീറ്റില്‍ ജയറാമും ഉണ്ടാകും” എന്നാണ് ഒരു അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നത്. 30 വര്‍ഷം മുമ്പാണ് ജയറാമും പാര്‍വതിയും വിവാഹിതരായത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108452/actor-siddique-talks-about-jayaram-and-parvathys-love-life)