---
title: "ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു; സിദ്ദിഖ്"
english_title: "Actor Siddique has spoken about his relationship with Innocent and Dileep."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108440/actor-siddique-has-spoken-about-his-relationship-with-innocent-and-dileep"
published_at: "2023-04-11T15:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64353378a0501_dileep_and_innocent.jpg"
keywords: []
---

# ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു; സിദ്ദിഖ്

> **Lead Summary:** മലയാളികളെയും സിനിമാലോകത്തെയും ഏറെ ദുഃഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടൻ ഇന്നസെന്റിന്റെ മരണം. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് ഇന്നസെന്റിന്റെ മരണം.

## Article Content

മലയാളികളെയും സിനിമാലോകത്തെയും ഏറെ ദുഃഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടൻ ഇന്നസെന്റിന്റെ മരണം. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് ഇന്നസെന്റിന്റെ മരണം.

സിനിമാ ലോകത്തെ മിക്കവരുമായും അടുത്ത സൗഹൃദം ഇന്നസെന്റിനുണ്ടായിരുന്നു. ഇന്നസെന്റിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ച താരങ്ങളിലൊരാളാണ് നടൻ ദിലീപ്.  മൃതദേഹത്തിനരികെ കണ്ണീരണിഞ്ഞ മുഖവുമായി നിൽക്കുന്ന ദിലീപിനെയാണ് പ്രേക്ഷകർ കണ്ടത്. 

 ഇപ്പോഴിതാ ഇന്നസെന്റും ദിലീപുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഫിൽമിബീറ്റ് മലയാളോത്തോട് സംസാരിച്ചിരിക്കുകയാണ് നടൻ സിദ്ദിഖ്. 'ആഴത്തിലുള്ള ബന്ധം അവർ തമ്മിലുണ്ടായിരുന്നു. സുഖത്തിലും ദുഃഖത്തിലും അവർ രണ്ട് പേരുമുണ്ടായിരുന്നു. ആ അടുപ്പം എനിക്കും വ്യക്തമായി അറിയാവുന്നതാണ്' .

'ദിലീപിനെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞതാണ് ഇന്നസെന്റ് ചേട്ടന്റെ അസുഖ വിവരം. ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു. ഓരോരുത്തരായി കൊഴിഞ്ഞ് പോയിക്കൊണ്ടിരിക്കുകയല്ലേ.

പല സിനിമകൾ കാണുമ്പോഴും എൻജോയ് ചെയ്യുന്നതിനേക്കാൾ കൂടുതൽ വിഷമമാണ് തോന്നുക. അവരിന്ന് നമ്മുടെ കൂടെ ഇല്ലല്ലോ എന്നാണ് പെട്ടെന്ന് തോന്നുക,' സിദ്ദിഖ് പറഞ്ഞു. ഇന്നസെന്റും ദിലീപും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കല്യാണരാമൻ, പാപ്പി അപ്പച്ചാ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108440/actor-siddique-has-spoken-about-his-relationship-with-innocent-and-dileep)