---
title: "പൊതുവേദിയിൽ അഭിഷേകിന് നേരെ കണ്ണുരുട്ടി ഐശ്വര്യ റായ്, വീഡിയോ വൈറൽ"
english_title: "Now, their new video is also gaining the attention of the audience."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108420/now-their-new-video-is-also-gaining-the-attention-of-the-audience"
published_at: "2023-04-11T14:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643521cf108fc_aiswaryaray.jpg"
keywords: []
---

# പൊതുവേദിയിൽ അഭിഷേകിന് നേരെ കണ്ണുരുട്ടി ഐശ്വര്യ റായ്, വീഡിയോ വൈറൽ

> **Lead Summary:** ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രധാന്യം നേടാറുണ്ട്. 

## Article Content

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രധാന്യം നേടാറുണ്ട്. 

 എന്നാൽ കുറച്ചു നാളുകളായി ഇവർക്കിടയിൽ പ്രശ്‌നങ്ങളുണ്ട് എന്ന തരത്തലിലുള്ള റിപ്പോർട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. പൊതു വേദികളിൽ ഐശ്വര്യയുടെയും അഭിഷേകിന്റെയും ചില പെരുമാറ്റങ്ങളാണ് പലപ്പോഴും ഈ വാർത്തകൾക്ക് കാരണമായത്. ഇപ്പോഴിതാ, ഇവരുടെ പുതിയൊരു വീഡിയോയും പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്.

ഐശ്വര്യ ഭർത്താവ് അഭിഷേക് ബച്ചനുനേരെ കണ്ണുരുട്ടുന്നതും അനന്തരവൾ നവ്യ നവേലി നന്ദയോട് ദേഷ്യത്തിൽ സംസാരിക്കുന്നതിന്റെയും വീഡിയോയാണ് വൈറലാകുന്നത്. റെഡ്‌ഡിറ്റിൽ ഈ വീഡിയോ വ്യാപകമായാണ് ഷെയർ ചെയ്യപ്പെടുന്നത്. പ്രോ കബഡി മത്സരത്തിന് ഇടയിൽ എടുത്തിരിക്കുന്നത് ആണ് വീഡിയോ. 

അഭിഷേകിന്റെ ടീമായ ജയ്പൂർ പിങ്ക് പാന്തേഴ്‌സിന്റെ മത്സരങ്ങളിലൊന്ന് നടക്കുന്ന സമയത്ത് ഐശ്വര്യ അഭിഷേകിനോട് എന്തോ പറയുന്നതും നടന്റെ മറുപടിയിൽ ഐശ്വര്യ കണ്ണുരുട്ടുന്നതുമാണ് വീഡിയോയിൽ. ഇതിനു പിന്നാലെയാണ് നവ്യ ഐശ്വര്യയോട് സംസാരിക്കാൻ ശ്രമിക്കുന്നത്.

പക്ഷെ ഐശ്വര്യ അവളോട് ദേഷ്യപ്പെടുകയാണ്. അഭിഷേകിന്റെ അടുത്ത സുഹൃത്തും നടനുമായ സിക്കന്ദർ ഖേറും വീഡിയോയിൽ ഉണ്ട്. നടി പൂജ ഹെഗ്‌ഡെ, ഐശ്വര്യ, അഭിഷേകിന്റെ മകൾ ആരാധ്യ ബച്ചൻ എന്നിവരേയും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. ഐശ്വര്യ എന്തോ കൊണ്ട് അസ്വസ്ഥയാണ് കണ്ണുരുട്ടുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108420/now-their-new-video-is-also-gaining-the-attention-of-the-audience)