---
title: "നീ തന്നെ എപ്പോഴും നടുവില്‍ നില്‍ക്കും, വന്ന വഴി മറക്കുന്ന ആളല്ല ഞാന്‍; ബഷീർ ബഷി"
english_title: "Now the actor has come up with the unboxing details of the golden play button"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108410/now-the-actor-has-come-up-with-the-unboxing-details-of-the-golden-play-button"
published_at: "2023-04-11T13:39:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643516425fdd8_basheer_bashi.jpg"
keywords: []
---

# നീ തന്നെ എപ്പോഴും നടുവില്‍ നില്‍ക്കും, വന്ന വഴി മറക്കുന്ന ആളല്ല ഞാന്‍; ബഷീർ ബഷി

> **Lead Summary:** യുട്യൂബ് വീഡിയോകളിലൂടെ ലക്ഷകണക്കിന് ആരാധകരെ സമ്പാദിച്ച ഫാമിലിയാണ് ബഷീർ ബഷിയുടേത്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട് . അടുത്തിടെയാണ് ഒരു കുഞ്ഞ് കൂടി ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും പിറന്നത്.

## Article Content

യുട്യൂബ് വീഡിയോകളിലൂടെ ലക്ഷകണക്കിന് ആരാധകരെ സമ്പാദിച്ച ഫാമിലിയാണ് ബഷീർ ബഷിയുടേത്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട് . അടുത്തിടെയാണ് ഒരു കുഞ്ഞ് കൂടി ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും പിറന്നത്.

പിറന്ന ഉടൻ തന്നെ മകന് യുട്യൂബ് ചാനലും സോഷ്യൽമീഡിയ പേജും തുറന്നിരുന്നു ബഷീർ‌ ബഷി. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാത്തിനും ഒരു ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സിനേയും ലഭിച്ചു. 

പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ച അന്ന് മുതൽ യുട്യൂബിൽ നിന്നും ലഭിക്കുന്ന ​ഗോൾഡൺ പ്ലെ ബട്ടണുവേണ്ടി കാത്തിരിക്കുകയായിരുന്നു ബഷീർ ബഷിയും കുടുംബവും. ഇപ്പോഴിതാ തനിക്ക് ലഭിച്ച ​ഗോൾഡൺ പ്ലെ ബട്ടണിന്റെ അൺബോക്സിങ് വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും. 

ആദ്യം ബഷീറിന്റെ ബിബി ഹൗസിലേക്ക് ​ഗോൾഡൺ പ്ലെ ബട്ടൺ കൊണ്ടുവന്നത് മഷൂറയായിരുന്നു. സുഹാന ​ഗോൾഡൺ പ്ലെ ബട്ടണിന്റെ വളരെ അടുത്ത് എത്തി കഴിഞ്ഞു. ബഷീർ ബഷിയുടെ ​ഗോൾഡൺ പ്ലെ ബട്ടൺ അൺബോക്സിങ് വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രെന്റിങാണ്. 

ഗോള്‍ഡന്‍ ബട്ടന്‍ വന്നിട്ട് ആഴ്ചകളായിയെങ്കിലും അണ്‍ ബോക്‌സ് ചെയ്യാനായി സമയം കിട്ടിയില്ല. എന്നും അത് എടുത്ത് ഉമ്മ കൊടുത്ത് നെഞ്ചോട് ചേര്‍ത്ത് വെയ്ക്കുമെങ്കിലും അത് അണ്‍ബോക്‌സ് ചെയ്യാനുള്ള അവസരം കിട്ടിയത് ഇപ്പോഴാണ് എന്നാണ് അൺബോക്സിങ് വീഡിയോ പങ്കുവെച്ച് ബഷീർ പറഞ്ഞ് തുടങ്ങുന്നത്. വീട്ടില്‍ തന്നെ ബഷീറും കുടുംബവും ആരംഭിച്ച ഓണ്‍ലൈന്‍ ബൊട്ടീക്കില്‍ നിന്നാണ് ഗോള്‍ഡന്‍ ബട്ടന്‍ അണ്‍ബോക്‌സിങ് ബഷീർ ചെയ്തത്. 

'എത്രത്തോളം ഇമോഷണലാണ് തനിയ്ക്ക് ഈ അംഗീകാരമെന്നും ബഷി പറയുന്നുണ്ട്. യുട്യൂബില്‍ പത്ത് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആകുകയെന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല. അതൊരു അംഗീകാരം തന്നെയാണ്.' 

'എന്റെ കഴിവ് കൊണ്ട് മാത്രം കിട്ടിയ അംഗീകാരം അല്ല ഇത്. ജനങ്ങളായ നിങ്ങള്‍ തന്ന അംഗീകാരമാണ് ഇത് ബഷീർ പറയുന്നു. തീര്‍ച്ചയായും ജനങ്ങളുടെ സപ്പോര്‍ട്ടുണ്ട്. അതൊരിക്കലും മാറ്റാന്‍ പറ്റില്ല. പക്ഷെ അതുപോലെ തന്നെ ബഷിയുടെ ഹാര്‍ഡ് വര്‍ക്കുമുണ്ടെന്നാണ്' ഭർത്താവിന്റെ നേട്ടത്തെ പ്രശംസിച്ച് മഷൂറ പറഞ്ഞത്.

'മറ്റ് ഒരുപാട് ബിസിനസിന് ഇടയിലാണ് ബഷി അത്രയധികം പാഷനേറ്റായി യുട്യൂബ് വീഡിയോസ് ചെയ്യുന്നത്. നിങ്ങളെ എല്ലാവരേയും എന്റര്‍ടെയ്ൻ‌ ചെയ്യിപ്പിയ്ക്കുക ലൈവായി നില്‍ക്കുക എന്നത് ചെറിയ കാര്യമല്ല. വീട്ടില്‍ നില്‍ക്കാനോ ഞങ്ങള്‍ക്കും മക്കള്‍ക്കും സമയം ചെലവഴിക്കാനോ കഴിയാതെയിരിക്കുമ്പോള്‍ പോലും ബഷി യുട്യൂബില്‍ നിരന്തരം വീഡിയോ ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് ഇത് ബഷി അര്‍ഹിക്കുന്നത് തന്നെയാണെന്നും' മഷൂറ പറഞ്ഞു. 

വീടിന്റെ ഹാളിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന പ്ലെ ബട്ടണുകൾക്കൊപ്പം ബഷീറിന്റെ ​ഗോൾഡൺ പ്ലെ ബട്ടണും ഇനി മുതൽ ഉണ്ടാകും. അതേസമയം ഹാളില്‍ ഫ്രെയിം ചെയിതുവെച്ചിരിയ്ക്കുന്ന വലിയ ബോര്‍ഡില്‍ എല്ലാ സില്‍വര്‍ ബട്ടനും നടുവിലാണ് മഷൂറയുടെ ഗോള്‍ഡന്‍ ബട്ടണ്‍ ഇത്രയും നാൾ ഇരുന്നിരുന്നത്.

തന്റെ ഗോള്‍ഡ് വന്നാൽ മഷുറയുടെ ഗോള്‍ഡ് എടുത്ത് മാറ്റുമെന്ന് ബഷീർ നേരത്തെ പറഞ്ഞിരുന്നുവത്രെ. ബഷീർ അത് തമാശയ്ക്ക് പറഞ്ഞതായിരുന്നുവെങ്കിലും മഷൂറ ഒരു നിമിഷം ബഷീർ തന്റെ ബട്ടണെ സൈഡാക്കുമോയെന്ന ടെൻഷനിലായിരുന്നു. ഭാര്യയുടെ മനസ് മനസിലാക്കിയ ബഷീർ മഷൂറയെ വേദനിപ്പിച്ചില്ല.

എപ്പോഴും മഷുറ തന്നെ നടുവില്‍ നില്‍ക്കുമെന്നാണ് ബഷീർ പറഞ്ഞത്. വന്ന വഴി മറക്കുന്ന ആളല്ല ഞാന്‍. നീയാണ് ഈ വീട്ടില്‍ ഏറ്റവും ആദ്യം ഈ അംഗീകാരം കൊണ്ടുവന്നത്. അതുകൊണ്ട് നീ തന്നെ എപ്പോഴും നടുവില്‍ നില്‍ക്കും. നിന്റെ അപ്പുറവും ഇപ്പുറവുമായി ഞാനും സുഹാനയും... സുഹാനയ്ക്ക് കിട്ടിയിട്ടില്ല... കിട്ടുമ്പോള്‍ നില്‍ക്കും എന്നാണ് മഷൂറയെ ആശ്വസിപ്പിച്ച് ബഷീർ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108410/now-the-actor-has-come-up-with-the-unboxing-details-of-the-golden-play-button)