---
title: "കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടന്‍ ബാല"
english_title: "Actor Bala shared his first picture from the hospital after liver transplant surgery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108394/actor-bala-shared-his-first-picture-from-the-hospital-after-liver-transplant-surgery"
published_at: "2023-04-11T12:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6435090e488d8_bala.jpg"
keywords: []
---

# കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടന്‍ ബാല

> **Lead Summary:** മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാല . ഈ അടുത്തതായിരുന്നു നടനെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത് . ഇപ്പോഴിതാ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടന്‍ ബാല. ഭാര്യ എലിസബത്തിനെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ചിത്രമാണ് ബാല പങ്കുവെച്ചിരിക്കുന്നത്.

## Article Content

മലയാളികൾക്ക് സുപരിചിതനായ നടനാണ് ബാല . ഈ അടുത്തതായിരുന്നു നടനെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത് . ഇപ്പോഴിതാ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടന്‍ ബാല. ഭാര്യ എലിസബത്തിനെ ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ചിത്രമാണ് ബാല പങ്കുവെച്ചിരിക്കുന്നത്.

ബാലയുടെ മുഖത്ത് ഇപ്പോള്‍ കാണുന്നത് അതിജീവനത്തിന്റെയും പ്രാര്‍ത്ഥനയുടെയും സന്തോഷമാണെന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 

**

ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. ശസ്ത്രക്രിയ നടക്കുന്നതിന് മുൻപ് ബാലയും എലിസബത്തും ആശുപത്രിയില്‍ വെച്ച് രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു.

ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയില്‍ ആയിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു.

[https://www.facebook.com/ActorBalaOfficial/posts/176220188618667:176220188618667](https://www.facebook.com/ActorBalaOfficial/posts/176220188618667:176220188618667)
**

കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചത്. ബാലയ്ക്ക് കരള്‍ നല്‍കാനായി നിരവധി പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. അതേസമയം, ഉണ്ണി മുകുന്ദന്‍ നായകനായ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയാണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108394/actor-bala-shared-his-first-picture-from-the-hospital-after-liver-transplant-surgery)