---
title: "സിക്‌സ് പാക്ക് ബോഡി വിഎഫ്എക്‌സ് ആണെന്ന് പരിഹാസം; മറുപടിയുമായി  സല്‍മാന്‍ ഖാന്‍"
english_title: "Now Salman Khan has responded to the taunts against him."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108366/now-salman-khan-has-responded-to-the-taunts-against-him"
published_at: "2023-04-11T10:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434ed8f65e91_salmanghan.jpg"
keywords: []
---

# സിക്‌സ് പാക്ക് ബോഡി വിഎഫ്എക്‌സ് ആണെന്ന് പരിഹാസം; മറുപടിയുമായി  സല്‍മാന്‍ ഖാന്‍

> **Lead Summary:** ‘കിസി കി ഭായ് കിസി ജാന്‍’ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് സല്‍മാന്‍ ഖാന്‍. ചിത്രത്തിലെ ‘യെന്റമ്മ’ അടക്കമുള്ള ഗാനങ്ങള്‍ വൈറലായിരുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

## Article Content

‘കിസി കി ഭായ് കിസി ജാന്‍’ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് സല്‍മാന്‍ ഖാന്‍. ചിത്രത്തിലെ ‘യെന്റമ്മ’ അടക്കമുള്ള ഗാനങ്ങള്‍ വൈറലായിരുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തില്‍ സിക്‌സ് പാക്കുള്ള സല്‍മാനെയാണ് കാണാനാവുക. ഈ സിക്‌സ് പാക്ക് ബോഡി വിഎഫ്എക്സിന്റെ സഹായത്തോടെ ഉള്ളതാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ വന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.

സിക്സ് പാക്ക് വിഎഫ്എക്സ് ആണോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി വേദിയില്‍ വച്ച് ഷര്‍ട്ട് അഴിച്ചിരിക്കുകയാണ് താരം. കിസി കാ ഭായ് കിസി കി ജാന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡേ ഉള്‍പ്പടെയുള്ളവര്‍ നടനൊപ്പം ഉണ്ടായിരുന്നു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സല്‍മാന്‍ ഖാന്‍ ഷര്‍ട്ട് ഊരാന്‍ തുടങ്ങുമ്പോള്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുന്നുണ്ട്. ഫര്‍ഹാദ് സംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 21ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു, ഭൂമിക ചാവ്ല, വിജേന്ദര്‍ സിങ്, അഭിമന്യു സിങ്, രാഘവ് ജുയാല്‍, സിദ്ധാര്‍ത്ഥ് നിഗം, ജാസി ഗില്‍, ഷെഹനാസ് ഗില്‍, പലക് തിവാരി, വിനാലി ഭട്‌നാഗര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/108366/now-salman-khan-has-responded-to-the-taunts-against-him)