---
title: "റോബിനെന്നെ കൈ വിട്ടു; എന്റെ ഇപ്പോഴത്തെ അവസ്ഥ! ആരാധകൻ"
english_title: "Robin let go of me; My current status, fan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108334/robin-let-go-of-me-my-current-status-fan"
published_at: "2023-04-11T06:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434b5d8e3ffa_robin.jpg"
keywords: []
---

# റോബിനെന്നെ കൈ വിട്ടു; എന്റെ ഇപ്പോഴത്തെ അവസ്ഥ! ആരാധകൻ

> **Lead Summary:** ബി​ഗ് ബോ​ഗ് നാലാം സീസണിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷവും പിആർ വർക്ക് ഫലപ്രദമായി നടത്തുന്ന വ്യക്തിയും റോബിനാണെന്ന് ഇവർ പറയുന്നു.

## Article Content

ബി​ഗ് ബോ​ഗ് നാലാം സീസണിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷവും പിആർ വർക്ക് ഫലപ്രദമായി നടത്തുന്ന വ്യക്തിയും റോബിനാണെന്ന് ഇവർ പറയുന്നു.

പതിയെ പതിയെ റോബിന് പിന്നിലെ പിആർ വർക്കുകൾ മറ നീക്കി പുറത്ത് വരികയാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ശാലു പേയാട്, ആരവ് തുടങ്ങിയവർ ഉന്നയിച്ച ആരോപണങ്ങളാണ് ഇതിന് ആക്കം കൂട്ടിയത്. റോബിനുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ശാലു പേയാട് കടുത്ത ആരോപണങ്ങളാണ് റോബിനെതിരെ ഉന്നയിച്ചത്. ഇതോടെ റോബിന്റെ ഹേറ്റേഴ്സിനും ശക്തി കൂടി. റോബിന് നേരെ വ്യാപക ഡീ ​ഗ്രേഡിം​ഗും ഇതിനിടെ നടന്നു. 

ഇതിനിടെ പുതി്യ സിനിമയുടെ പോസ്റ്ററിന് നേരെ വന്ന പരിഹാസം, രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രസ്താവന, പരാമർശങ്ങളിൽ വന്ന പിഴവ് തുടങ്ങിയവയെല്ലാം റോബിനെ ട്രോളൻമാരുടെ സ്ഥിരം ഇരയാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ റോബിനെതിരെ വരുന്ന പരിഹാസം പതിയെ കുറഞ്ഞ് വരികയായിരുന്നു. എന്നാലിപ്പോഴിതാ റോബിനെതിരെ മറ്റൊരു ആരാധകൻ രം​ഗത്ത് വന്നിരിക്കുകയാണ്. 

റോബിന് വേണ്ടി നിരന്തരം വീഡിയോകൾ ചെയ്തിരുന്ന സജി മോൻ എന്ന ആരാധകനാണ് റോബിനെതിരെ രം​ഗത്ത് വന്നത്. ഫസ്റ്റ് റിപ്പോർട്ട് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. റോബിനെ സപ്പോർട്ട് ചെയ്തതിന്റെ പേരിൽ മറ്റുള്ളവർ തന്നെ വ്യാപകമായി സൈബറാക്രമണം നേരിടുകയാണെന്നും റോബിന്റെ മറ്റ് ഫാൻസുകാരാണ് ഇതിന് കാരണമെന്നും എന്നാൽ റോബിൻ ഇതിൽ ഇടപെടുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. എന്തിനാണ് ഇവർ തന്നെ ആക്രമിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ഇയാൾ പറയുന്നു. 

'ശാലു പേയാടിന്റെ കൂടെക്കൂടി റോബിനെ ചതിക്കാൻ‌ ശ്രമിക്കുന്നെന്ന് മുമ്പ് തൊട്ടുള്ള പ്രചരണമാണ്. 2800 ഓളം വീഡിയോകൾ റോബിന് വേണ്ടി ചെയ്തു. സൈബറാക്രമണം വന്ന ശേഷം പല വട്ടം ഫോണിൽ വിളിച്ച് സംസാരിച്ചു. നേരിട്ട് തിരുവന്തപുരത്ത് പോയി പറഞ്ഞു. മെസേജുകൾക്ക് ഒരു പ്രതികരണവും റോബിന്റെ ഭാ​ഗത്ത് നിന്നുണ്ടായില്ല. റോബിനെ സ്നേഹിച്ചത് എന്റെ തെറ്റാണ്. സഹോദരനെ പോലെ കണ്ട് സ്നേഹിച്ചു. അതിനാലാണ് വീഡിയോകൾ ചെയ്തത്. താങ്കളെ വിറ്റ് തിന്നാൻ ഞാൻ ശ്രമിച്ചിട്ടില്ല' 

'കൂടെപ്പിറപ്പിനെ പോലെയാണ് റോബിനെ തന്നെ കാണുന്നത്. എന്തിനാണവനെ സൈബറാക്രണം ചെയ്യുന്നത്, അവനെന്നെക്കുറിച്ച് നല്ലതാണല്ലോ പറയുന്നതെന്ന് വെറുതെ ഒരു വാക്കെങ്കിലും പറയാമല്ലോ. എന്റെ വീടിന്റെ സ്ഥിതി മോശമാണ്. ഒരു ബാത്ത് റൂം പോലുമില്ല.

എന്റെ ഫോൺ ഹീറ്റാവുന്ന റിയൽമിയുടെ ഫോണാണ്. ഈ ഫോൺ വെച്ചാണ് വീഡിയോകളും ലൈവും ചെയ്യുന്നത്' 'ഫോൺ ചൂടാവുന്നു ലൈവ് കട്ടാക്കുകയാണെന്ന് പറയുമ്പോൾ ലൈവിൽ ആൾക്കാർ പറയും മോനെ നിനക്ക് ഞാൻ ഐ ഫോൺ മേടിച്ച് തരാമെന്ന്. ഒന്നും വേണ്ട സ്നേഹം നിറഞ്ഞ വാക്ക് മതിയെന്നാണ് പറയാറ്. അത്രയും ജെനുവുനായി റോബിനെ സപ്പോർട്ട് ചെയ്യുന്നവരാണ്' റോബിനെക്കുറിച്ചുള്ള വീഡിയോകളൊക്കെ റിമൂവ് ചെയ്തെന്നും സജി പറയുന്നു. 

ഇയാൾ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് റോബിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയ വിമർശനം കുറച്ച് കുറഞ്ഞ് വരികെയാണ് പുതിയ ആരോപണം. ആരാധരുടെ ആഘോഷവും വിമർശകരുടെ കുറ്റപ്പെടുത്തലും ഒരുപോലെ വരുന്ന സാഹചര്യമാണ് റോബിനിപ്പോൾ .

### Related Links & Sources
- [Original Story Source](https://moviemax.in/news/108334/robin-let-go-of-me-my-current-status-fan)