---
title: "ദിവസം കഴിയുന്തോറും വസ്ത്രത്തിന്റെ ഇറക്കം കുറയുകയാണല്ലോ? അല്ലുവിന്റെ ഭാര്യയ്‌ക്കെതിരെ  നടന്റെ ആരാധകർ"
english_title: "Are the clothes getting less and less as the day goes by? Actor's fans against Allu's wife Sneha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108307/are-the-clothes-getting-less-and-less-as-the-day-goes-by-actors-fans-against-allus-wife-sneha"
published_at: "2023-04-10T21:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643433abe1db9_alluarjun.jpg"
keywords: []
---

# ദിവസം കഴിയുന്തോറും വസ്ത്രത്തിന്റെ ഇറക്കം കുറയുകയാണല്ലോ? അല്ലുവിന്റെ ഭാര്യയ്‌ക്കെതിരെ  നടന്റെ ആരാധകർ

> **Lead Summary:** തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരമാണ് അല്ലു അർജുൻ. കഴിഞ്ഞ ദിവസമാണ് അല്ലു തന്റെ 41ാം പിറന്നാൾ ദിനം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ അല്ലുവിന് ആശംസകളറിയിച്ചു. നടന്റെ സിനിമാ കരിയറും വിജയ പരാജയങ്ങളുമെല്ലാം പിറന്നാൽ ദിനത്തിൽ ആരാധകർ ചർച്ചയാക്കി. 

## Article Content

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരമാണ് അല്ലു അർജുൻ. കഴിഞ്ഞ ദിവസമാണ് അല്ലു തന്റെ 41ാം പിറന്നാൾ ദിനം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ അല്ലുവിന് ആശംസകളറിയിച്ചു. നടന്റെ സിനിമാ കരിയറും വിജയ പരാജയങ്ങളുമെല്ലാം പിറന്നാൽ ദിനത്തിൽ ആരാധകർ ചർച്ചയാക്കി. 

ഇപ്പോൾ അല്ലുവിന്റെ ഫാൻസ് ചെറിയ ദേഷ്യത്തിലാണ്. ഇതിന് കാരണമായതാവട്ടെ അല്ലുവിന്റെ ഭാര്യ സ്നേഹ റെഡ്ഡിയും. അല്ലുവിന്റെ പിറന്നാളാഘോഷത്തിന് സ്നേഹ ധരിച്ച വസ്ത്രമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച സ്നേഹയെ കുറ്റപ്പെടുത്തുകയാണ് യാഥാസ്ഥിതികരായ ആരാധകർ.

ദിവസം കഴിയുന്തോറും വസ്ത്രത്തിന്റെ ഇറക്കം കുറയുകയാണല്ലോ, ഇത്തരം ഫോട്ടോകൾ പങ്കുവെക്കാതിരിക്കൂ. അല്ലുവിന് നാണക്കേടുണ്ടാക്കാതിരിക്കൂ എന്നിങ്ങനെ പോവുന്നു അധിക്ഷേപ കമന്റുകൾ. സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോകൾ സ്നേഹ റെഡ്ഡി പങ്കുവെച്ചിട്ടില്ല. എന്നാൽ സുഹൃത്തുക്കൾ ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഇവ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

2011 ലാണ് സ്നേഹയും അല്ലു അർജുനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇരുവർക്കും അല്ലു അയാൻ, അല്ലു അർഹ എന്നീ രണ്ട് മക്കളുമുണ്ട്. മുമ്പൊരിക്കൽ തന്റെ ഭാര്യയെക്കുറിച്ച് അല്ലു അർജുൻ സംസാരിച്ചിരുന്നു. സ്നേഹയുടെ രണ്ട് കാര്യങ്ങളാണ് തനിക്കിഷ്ടമെന്ന് അല്ലു അന്ന് പറഞ്ഞു. അവൾ ബഹുമാന്യയാണ്. പുലർച്ചെ രണ്ട് മണിക്ക് ഒരു നൈറ്റ് ക്ലബിലാണെങ്കിലും തന്റെ മാന്യത വിട്ട് പെരുമാറില്ല.

ഒപ്പം അവൾ ജീവിതത്തിൽ ബാലൻസ്‍ ചെയ്യുന്ന വ്യക്തിയാണെന്നും അല്ലു അർജുൻ അന്ന് അഭിപ്രായപ്പെട്ടു. പൊതുവെ സിനിമാ താരങ്ങളെ ദൈവ തുല്യരായി ആരാധിക്കുന്നവരാണ് തെലുങ്ക് സിനിമാ പ്രേക്ഷകർ. ഇത് പലപ്പോഴും അതിര് കടക്കാറുണ്ട്. താരങ്ങൾക്കായി ക്ഷേത്രം പണിയൽ, ശരീരത്തിൽ പച്ച കുത്തൽ തുടങ്ങി പല തരത്തിൽ ഇവർ സ്നേഹം പ്രകടിപ്പിക്കുന്നു. ആരാധകർ തമ്മിലുള്ള വഴക്കും തെലുങ്ക് സിനിമാ ലോകത്ത് പതിവാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108307/are-the-clothes-getting-less-and-less-as-the-day-goes-by-actors-fans-against-allus-wife-sneha)