logo

'അങ്ങനെ വേണം'ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന്‍ - ആര്യ ദയാല്‍

Published at Apr 20, 2021 04:41 PM 'അങ്ങനെ വേണം'ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന്‍ - ആര്യ ദയാല്‍

സ്ത്രീവിരുദ്ധ ചിന്തകളെ തിരുത്തിക്കുറിക്കുന്ന വീഡിയോ ഗാനവുമായി എത്തിയിരിക്കുകയാണ് യുവഗായിക ആര്യ ദയാൽ. സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേർതിരിവിനോടും മുൻവിധികളോടും 'ഇനി വേണ്ട വിട്ടുവീഴ്ച' എന്ന ടാഗ്ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളെ തിരുത്തുകയും സ്വതന്ത്രമായ, പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകത്തെ ആഗ്രഹിക്കുന്നു പുതിയ കാലത്തെ സ്ത്രീകളെന്ന് പറഞ്ഞുവെക്കുകയുമാണ് അങ്ങനെ വേണം. ശശികല മേനോന്റെ വരികൾ സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ആര്യ ദയാൽ തന്നെയാണ്.

ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷൻ വർക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാൻ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകൾവെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിർത്താൻ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്നു അങ്ങനെ വേണം. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും മികച്ച അഭിപ്രായങ്ങളും നേടുകയാണ് ഗാനം.

'So be it' No More Compromise - Arya Dayal

Related Stories
സൂപ്പർ ഹോട്ട് നൃത്തച്ചുവടുകളുമായി സാനിയ ഇയ്യപ്പൻ

Sep 27, 2021 11:56 AM

സൂപ്പർ ഹോട്ട് നൃത്തച്ചുവടുകളുമായി സാനിയ ഇയ്യപ്പൻ

ഇപ്പോഴിതാ സാനിയ പങ്കുവെച്ച ഒരു കിടിലൻ സൂപ്പർ ഹോട്ട് നൃത്തച്ചുവടുകളാണ് ശ്രദ്ധ നേടുന്നത്. ഡോജ ക്യാറ്റിൻ്റെ വുമൺ എന്ന ഗാനത്തിന് ചുവടുവെച്ച് സാനിയ...

Read More >>
'കന്യകാത്വം' എന്നതിന് പകരം 'ലൈം​ഗിക അരങ്ങേറ്റം'

Sep 26, 2021 12:54 PM

'കന്യകാത്വം' എന്നതിന് പകരം 'ലൈം​ഗിക അരങ്ങേറ്റം'

ഫെമിനിസ്റ്റുകളുടെ കടുത്ത വിമർശനത്തിന് കാലങ്ങളായി വിധേയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പദത്തിന്റെ കടന്നുവരവ്. ആദ്യമായി ലൈംഗിക...

Read More >>
Trending Stories