---
title: "എന്തിനാ ശ്രീനിയേട്ടന്‍ ഒക്കെ അങ്ങനെ പറഞ്ഞത് എന്ന് തോന്നി; സിദ്ദിഖ്"
english_title: "I felt that why Sriniyetta said that; Siddique"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108292/i-felt-that-why-sriniyetta-said-that-siddique"
published_at: "2023-04-10T20:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643422fd557c3_mohanlal.jpg"
keywords: []
---

# എന്തിനാ ശ്രീനിയേട്ടന്‍ ഒക്കെ അങ്ങനെ പറഞ്ഞത് എന്ന് തോന്നി; സിദ്ദിഖ്

> **Lead Summary:** അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തില്‍ അല്ല, മരിക്കുന്നതിന് മുമ്പ് മോഹന്‍ലാലിന്റെ കാപട്യങ്ങള്‍ തുറന്നെഴുതും എന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

## Article Content

അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തില്‍ അല്ല, മരിക്കുന്നതിന് മുമ്പ് മോഹന്‍ലാലിന്റെ കാപട്യങ്ങള്‍ തുറന്നെഴുതും എന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

പ്രേംനസീര്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രത്തില്‍ മോഹന്‍ലാലിനെയാണ് നായകനായി ആലോചിച്ചിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തിന് അതില്‍ താല്‍പര്യമില്ലായിരുന്നു, മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്റ്റര്‍ ആണെന്ന് മനസിലായെന്നും ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ സിദ്ദിഖ് ഇപ്പോള്‍.

ശ്രീനിയേട്ടന്‍ അതൊന്നും പറയണ്ടായിരുന്നു എന്നാണ് സിദ്ദിഖ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എനിക്ക് അതിനെ കുറിച്ച് പറയാന്‍ തന്നെ ഇഷ്ടമല്ല. അങ്ങനെയൊന്നും വേണ്ടായിരുന്നു എന്നാണ് തോന്നുന്നുത്.

എന്തിനാ ശ്രീനിയേട്ടന്‍ ഒക്കെ അങ്ങനെ പറഞ്ഞത് എന്ന് തോന്നി.” ”കാരണം ശ്രീനിയേട്ടന്‍ നമ്മള്‍ അത്രയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ശ്രീനിയേട്ടന്റെ വായില്‍ നിന്ന് അങ്ങനെ വേറാര്‍ക്കും വിഷമമുണ്ടാകുന്ന ഒരു വാചകം വരുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. എന്തുകൊണ്ടോ അങ്ങനെ സംഭവിച്ച് പോയതായിരിക്കും. അതിനെ ചൊല്ലിയിട്ട് മോഹന്‍ലാലും ഒരു ഇഷ്യു ആക്കാന്‍ ആഗ്രഹിക്കുന്നില്ല.”

”അതുകൊണ്ട് അത് അങ്ങനെ തേഞ്ഞു മാഞ്ഞു പോട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ പറഞ്ഞ വാക്ക് അല്ലേ എല്ലാവരും ചര്‍ച്ചയാക്കുന്നത്.

ഇവര് ചെയ്തിട്ടുള്ള എത്രയോ നല്ല സിനിമകളും പറഞ്ഞിട്ടുള്ള എത്രയോ നല്ല വാക്കുകളും നമ്മളുടെ മുന്നില്‍ കിടക്കുന്നുണ്ട്. ഇന്നും ജനങ്ങള്‍ പറയുന്നത് പോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ” എന്നാണ് സിദ്ദിഖ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108292/i-felt-that-why-sriniyetta-said-that-siddique)