---
title: "പുതുപുത്തൻ റേഞ്ച് റോവര്‍ ഗ്യാരെജിൽ എത്തിച്ച് മോഹന്‍ലാല്‍: വൈറലായി വീഡിയോ"
english_title: "Mohanlal brought brand new Range Rover to garage: Video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108266/mohanlal-brought-brand-new-range-rover-to-garage-video-went-viral"
published_at: "2023-04-10T17:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433f4765e7e1_mohanlal.jpg"
keywords: []
---

# പുതുപുത്തൻ റേഞ്ച് റോവര്‍ ഗ്യാരെജിൽ എത്തിച്ച് മോഹന്‍ലാല്‍: വൈറലായി വീഡിയോ

> **Lead Summary:** പുതുപുത്തന്‍ റേഞ്ച് റോവര്‍ ഗ്യാരെജിൽ എത്തിച്ച് മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവര്‍ ആണ് മോഹന്‍ലാല്‍ വാങ്ങിയത്.

## Article Content

പുതുപുത്തന്‍ റേഞ്ച് റോവര്‍ ഗ്യാരെജിൽ എത്തിച്ച് മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവര്‍ ആണ് മോഹന്‍ലാല്‍ വാങ്ങിയത്.

മോഹന്‍ലാലിന്‍റെ കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് ഡീലര്‍മാര്‍ വാഹനം കൈമാറിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും വീഡിയോയില്‍ ഉണ്ട്.

ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്‍റെ വിവിധ മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്. 7 മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനം 33 സെ.മീ. ടച്ച്സ്ക്രീന്‍ ആണ് ഉള്ളത്.

വെൽഫെയർ, ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ ചില ആഡംബര കാറുകളുടെ ഉടമയാണ് മോഹൻലാൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/108266/mohanlal-brought-brand-new-range-rover-to-garage-video-went-viral)