---
title: "പുതുപുത്തന്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍"
english_title: "Mohanlal owns a new vehicle"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108216/mohanlal-owns-a-new-vehicle"
published_at: "2023-04-10T13:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433c508e703b_mohanlal.jpg"
keywords: []
---

# പുതുപുത്തന്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍

> **Lead Summary:** പുതുപുത്തന്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവര്‍ ആണ് മോഹന്‍ലാല്‍ വാങ്ങിയത്.

## Article Content

പുതുപുത്തന്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവര്‍ ആണ് മോഹന്‍ലാല്‍ വാങ്ങിയത്.

ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്‍റെ വിവിധ മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്. മോഹന്‍ലാലിന്‍റെ കൊച്ചിയിലെ പുതിയ വസതിയില്‍ വെച്ചാണ് ഡീലര്‍മാര്‍ വാഹനം കൈമാറിയത്.

ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും വീഡിയോയില്‍ ഉണ്ട്. 7 മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനം 33 സെ.മീ. ടച്ച്സ്ക്രീന്‍ ആണ് ഉള്ളത്.

ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു മോഹന്‍ലാല്‍ സ്ഥിരം യാത്രകള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം. 1.15 കോടി ആണ് ഇതിന്‍റെ വില. 2020 ന്‍റെ തുടക്കത്തിലാണ് മോഹന്‍ലാല്‍ വെല്‍ഫയര്‍ വാങ്ങിയത്.

വെൽഫയറിന് പുറമെ, ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ ചില ആഡംബര കാറുകളുടെ ഉടമയാണ് മോഹൻലാൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/108216/mohanlal-owns-a-new-vehicle)