---
title: "വിവാഹത്തെ കുറിച്ച് വീട്ടില്‍ യാതൊരു സംസാരവും ഇല്ല, പ്രണയം വീട്ടില്‍ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരത്തില്ല; അഹാന കൃഷ്ണ"
english_title: "Actress Ahana Krishna responds to the question of how an ideal man should sit."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108207/actress-ahana-krishna-responds-to-the-question-of-how-an-ideal-man-should-sit"
published_at: "2023-04-10T13:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433be6e2c58b_ahanakrishna.jpg"
keywords: []
---

# വിവാഹത്തെ കുറിച്ച് വീട്ടില്‍ യാതൊരു സംസാരവും ഇല്ല, പ്രണയം വീട്ടില്‍ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരത്തില്ല; അഹാന കൃഷ്ണ

> **Lead Summary:** മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ . നടി എന്നതിലുപരി ഒരു യൂട്യൂബർ കൂടിയാണ് താരം . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . ഇപ്പോഴിതാ നടിയുടെ അഭിമുഖമാണ് വൈറലാകുന്നത് .

## Article Content

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ . നടി എന്നതിലുപരി ഒരു യൂട്യൂബർ കൂടിയാണ് താരം . സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന് നിരവധിയാണ് ആരാധകർ . ഇപ്പോഴിതാ നടിയുടെ അഭിമുഖമാണ് വൈറലാകുന്നത് .

സങ്കല്‍പ്പത്തിലുള്ള ആള് എങ്ങനെ ഇരിക്കണം എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ. ഒരു അഭിമുഖത്തിനിടെ താരം പ്രതികരിച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ക്ലീഷേ ചോദ്യമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അഹാനയോട് സങ്കല്‍പ്പത്തിലുള്ള ആളെ കുറിച്ച് ചോദിക്കുന്നത്.

എന്നാല്‍ അഹാനയ്ക്ക് ആ ചോദ്യം ഇഷ്ടമായില്ല. ”ഒറ്റ അടി വച്ച് തരും, ക്ലീഷേ പോലും ചവറ് ചോദ്യം” എന്നാണ് അഹാന മറുപടി നല്‍കിയത്. ”എനിക്ക് എണീറ്റ് നടക്കാന്‍ കഴിയുന്നിടത്തോളം സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം” എന്നും അഹാന പറയുന്നുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് അഹാന സംസാരിക്കുന്നുണ്ട്.

”ഞാന്‍ റിയല്‍ ആയ ആളാണ്, അതുകൊണ്ട് തന്നെ എന്റെ പാര്‍ട്ണറും റിയല്‍ ആയിരിക്കണം എന്നുണ്ട്. വിവാഹത്തെ കുറിച്ച് വീട്ടില്‍ യാതൊരു സംസാരവും ഇല്ല. ആരെ വിവാഹം കഴിക്കണോ അവരെ വിവാഹം കഴിച്ചോ എന്ന മൈന്‍ഡ് സെറ്റ് ആണ് എന്റെ വീട്ടില്‍.”

”അതുകൊണ്ട് തന്നെ പ്രണയം വീട്ടില്‍ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരത്തില്ല” എന്നാണ് അഹാന ഒരു യൂട്യൂബിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘അടി’ എന്ന സിനിമയാണ് അഹാനയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഏപ്രില്‍ 14ന് ആണ് റിലീസിന് ഒരുങ്ങുന്നത്. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108207/actress-ahana-krishna-responds-to-the-question-of-how-an-ideal-man-should-sit)