---
title: "അവിടെ എല്ലാവരും അച്ഛനെ നന്നായി കെയര്‍ ചെയ്തു,  മോഹന്‍ലാല്‍ അച്ഛന് ഉമ്മ കൊടുത്തതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍"
english_title: "Vineeth Srinivasan talked about what Lalankle said after giving Umm to his father"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108175/vineeth-srinivasan-talked-about-what-lalankle-said-after-giving-umm-to-his-father"
published_at: "2023-04-10T11:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433a15078e45_vineethsreenivasan.jpg"
keywords: []
---

# അവിടെ എല്ലാവരും അച്ഛനെ നന്നായി കെയര്‍ ചെയ്തു,  മോഹന്‍ലാല്‍ അച്ഛന് ഉമ്മ കൊടുത്തതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

> **Lead Summary:** മോഹന്‍ലാലിൽ ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട് . ഇരുവരുടെയും ചിത്രങ്ങൾ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ മോഹന്‍ലാലിനെതിരെ നടന്‍ ശ്രീനിവാസന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത് അടുത്തിടെയാണ്. മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തില്‍ അല്ലെന്നും അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കും മുമ്പ് എല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു.

## Article Content

മോഹന്‍ലാലിൽ ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട് . ഇരുവരുടെയും ചിത്രങ്ങൾ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ മോഹന്‍ലാലിനെതിരെ നടന്‍ ശ്രീനിവാസന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത് അടുത്തിടെയാണ്. മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തില്‍ അല്ലെന്നും അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കും മുമ്പ് എല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ചാനല്‍പരിപാടിയില്‍ വെച്ച് മോഹന്‍ലാല്‍ അച്ഛന് ഉമ്മ കൊടുത്തതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘സുചിയാന്റി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ശ്രീനി വന്നത് എനിക്ക് ഭയങ്കര സന്തോഷമായെന്ന് ആന്റിയുടെ അടുത്ത് ലാലങ്കിള്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. എനിക്കെന്താ ചെയ്യേണ്ടതെന്നറിയില്ല, പെട്ടെന്ന് ഒരുമ്മകൊടുത്തെന്നൊക്കെ ലാലങ്കിള്‍ പറഞ്ഞൂന്ന് പറഞ്ഞു. ഇതൊക്കെ കേട്ടിട്ടാണ് ഞാന്‍ വീട്ടില്‍ വരുന്നത്.

അച്ഛന് എന്താ തോന്നിയതെന്ന് ചോദിച്ചു. കുറേനാളുകള്‍ക്ക് ശേഷം ഇത്രയും വര്‍ഷം ജോലിചെയ്തിരുന്നവരുടെയടുത്ത് പോയപ്പോള്‍ ഭയങ്കര സന്തോഷം തോന്നിയെന്ന് പറഞ്ഞു.അവിടെ എല്ലാവരും അച്ഛനെ നന്നായി കെയര്‍ ചെയ്തു.’- എന്നാണ് വിനീത് ശ്രീനിവാസന്‍ മുമ്പ് ഇതേക്കുറിച്ച് റഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108175/vineeth-srinivasan-talked-about-what-lalankle-said-after-giving-umm-to-his-father)