---
title: "സുപ്രിയ മേനോന്‍റെ പിതാവ് അന്തരിച്ചു"
english_title: "Supriya Menon's father passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10816/supriya-menons-father-passes-away"
published_at: "2021-11-15T12:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61920a21405ea_supriya dad.jpg"
keywords: []
---

# സുപ്രിയ മേനോന്‍റെ പിതാവ് അന്തരിച്ചു

> **Lead Summary:** നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയുടെ പിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.

## Article Content

നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയുടെ പിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.

71 വയസായിരുന്നു. സംസ്കാരം ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ വച്ച് നടക്കും. ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം.

ഏറെ നാളുകളായി കാൻസർ ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്നു. പത്മ മേനോൻ ആണ് ഭാര്യ. മാധ്യമപ്രവർത്തക കൂടിയാണ് സുപ്രിയ. കൊച്ചുമകൾ: അലംകൃത മേനോൻ പൃഥ്വിരാജ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/10816/supriya-menons-father-passes-away)