---
title: "ഇന്ന് എന്തായാലും ഞാന്‍ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടൂ; വീണ്ടും വിവാദം, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച"
english_title: "Rap Joke in Bigg Boss; Controversy again, discussion on social media.!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108106/rap-joke-in-bigg-boss-controversy-again-discussion-on-social-media"
published_at: "2023-04-09T20:25:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432d21435677_devu.jpg"
keywords: []
---

# ഇന്ന് എന്തായാലും ഞാന്‍ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടൂ; വീണ്ടും വിവാദം, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

> **Lead Summary:** അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിനെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതും. അതില്‍ അത് നടത്തിയ അഖില്‍ മാരാര്‍ക്ക് ബിഗ്ബോസിന്‍റെ താക്കീത് നല്‍കിയതുമായിരുന്നു കഴിഞ്ഞ വീക്കിലി എപ്പിസോഡിലെ പ്രധാന വിഷയം. മോഹന്‍ലാലാണ് ഷോ നടത്തിപ്പുകാര്‍ക്ക് വേണ്ടി മധുവിന്‍റെ കുടുംബത്തോടും സമൂഹത്തോടും ഖേദം പ്രകടിപ്പിച്ചത്.

## Article Content

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിനെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതും. അതില്‍ അത് നടത്തിയ അഖില്‍ മാരാര്‍ക്ക് ബിഗ്ബോസിന്‍റെ താക്കീത് നല്‍കിയതുമായിരുന്നു കഴിഞ്ഞ വീക്കിലി എപ്പിസോഡിലെ പ്രധാന വിഷയം. മോഹന്‍ലാലാണ് ഷോ നടത്തിപ്പുകാര്‍ക്ക് വേണ്ടി മധുവിന്‍റെ കുടുംബത്തോടും സമൂഹത്തോടും ഖേദം പ്രകടിപ്പിച്ചത്.

പിന്നീട് അഖില്‍ മാരാരും മാപ്പ് പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശത്തിന്‍റെ വിവാദം അവിടെ തീര്‍ന്നു എന്ന ഘട്ടത്തിലാണ് ബിഗ്ബോസ് വീടുമായി ബന്ധപ്പെട്ട് അടുത്ത വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തുന്നത്. ഇത്തവണ പ്രശ്നം റേപ്പ് ജോക്ക് ആണ്. അതും ഇത് പറഞ്ഞത് രണ്ട് വനിതകളാണ് എന്നതാണ് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ വെച്ച് മനീഷയും വൈബര്‍ ഗുഡ് ദേവുവും തമ്മില്‍ നടന്ന സംസാരത്തിനിടെ നടത്തിയൊരു റേപ്പ് ജോക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിനോഷിനെ തന്‍റെ കൂടെ ഇന്ന് കിടത്തും എന്ന് മനീഷ പറയുന്നയിടത്താണ് തമാശ എന്ന നിലയില്‍ മനീഷയും വൈബര്‍ ഗുഡ് ദേവുവും സംഭാഷണം നടത്തുന്നത്.

ഇന്ന് എന്തായാലും ഞാന്‍ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടൂ. നിങ്ങള്‍ എല്ലാരും നോക്കിക്കോളണം ട്ടോ എന്നാണ് മനീഷ പറയുന്നത്. അതിന് സൗണ്ട് ഉണ്ടാക്കരുതെന്നാണ് ദേവു തമാശയാക്കുന്നത്. സൗണ്ട് ഒക്കെ ഉണ്ടാവുമെന്ന് മനീഷ തിരിച്ചു പറയുന്നു. ഞങ്ങള്‍ക്കും ഉണ്ട് വികാര വിചാരങ്ങള്‍ എന്നാണ് ദേവുവിന്‍റെ മറുപടി.

ലച്ചുവെന്ന മത്സരാര്‍ത്ഥി തനിക്ക് പതിമൂന്നാം വയസ് മുതല്‍ നേരിട്ട ലൈംഗിക അതിക്രമം തുറന്നു പറയുകയും. അത് ബിഗ്ബോസ് വീട്ടിനെ മുഴുവന്‍ കണ്ണീരിലാക്കിയ ദിവസമാണ് ഈ റേപ്പ് തമാശ വരുന്നത് എന്നാണ് ഇതിലെ സുപ്രധാന കാര്യം. ഇതേ ലച്ചുവിന്‍റെ അനുഭവം കേട്ട് തന്‍റെ വീട്ടിലുള്ള മകള്‍ക്ക് എന്ത് പറ്റും എന്ന ആശങ്കയില്‍ പാനിക്ക് അറ്റാക്ക് വന്ന് ബിഗ്ബോസ് വീട്ടില്‍ നാടകീയ സംഭവങ്ങള്‍ക്ക് കാരണമായ വ്യക്തിയാണ് ദേവു എന്നതാണ് അതിലെ മറ്റൊരു കാര്യം.

എന്തായാലും ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ അടക്കം ഈ വിഷയം വലിയ ചര്‍ച്ചയാകുന്നുണ്ട്. മാരാര്‍ക്കെതിരെ എടുത്ത കടുത്ത നിലപാട് തന്നെ ഇത്തരം ഒരു വിഷയത്തിലും ബിഗ്ബോസ് എടുക്കുമോ എന്നതാണ് പലരും ചോദ്യമായി ഉന്നയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108106/rap-joke-in-bigg-boss-controversy-again-discussion-on-social-media)