---
title: "'ഇത് അങ്ങേയറ്റം പരിഹാസ്യവും സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്', സല്‍മാന്‍ ഖാന്റെ ധോത്തി ഡാന്‍സിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം "
english_title: "Former Indian cricketer against Salman Khan's dhoti dance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108103/former-indian-cricketer-against-salman-khans-dhoti-dance"
published_at: "2023-04-09T20:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432cf787c9b5_SALMAN2.jpg"
keywords: []
---

# 'ഇത് അങ്ങേയറ്റം പരിഹാസ്യവും സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്', സല്‍മാന്‍ ഖാന്റെ ധോത്തി ഡാന്‍സിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം 

> **Lead Summary:** **സ**ല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’. ചിത്രത്തിലെ ”യെന്റമ്മാ യെന്റമ്മാ..” എന്ന ഡപ്പാംകൂത്ത് ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു ഈ ഗാനങ്ങള്‍.എന്നാല്‍ ഇപ്പോഴിതാ സല്‍മാന്‍ ഖാന്റെ ധോത്തി ഡാന്‍സിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

## Article Content

**സ**ല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’. ചിത്രത്തിലെ ”യെന്റമ്മാ യെന്റമ്മാ..” എന്ന ഡപ്പാംകൂത്ത് ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു ഈ ഗാനങ്ങള്‍.എന്നാല്‍ ഇപ്പോഴിതാ സല്‍മാന്‍ ഖാന്റെ ധോത്തി ഡാന്‍സിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

”യെന്റമ്മാ യെന്റമ്മാ..” എന്ന ഡപ്പാംകൂത്ത് ഗാനത്തിലെ താരത്തിന്റെ വസ്ത്രധാരണം കസവുമുണ്ടും ഷര്‍ട്ടും ഷൂസുമാണ്. ഇത് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്ന തരത്തില്‍ ഉപയോഗിച്ചുവെന്നാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ആരോപിക്കുന്നത്. ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്ന രീതിയും തെറ്റാണെന്നും യെന്റമ്മാ എന്ന ഗാനരംഗം റീട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

[https://twitter.com/LaxmanSivarama1/status/1644617182016602112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644617182016602112%7Ctwgr%5E9fd3af9b2f59bf3317d575dae0b439218ca13b18%7Ctwcon%5Es1_&ref_url=https%3A%2F%2Fml.mixindia.com%2Flakshman-sivaramakrishnan-against-salman-khan%2F](https://twitter.com/LaxmanSivarama1/status/1644617182016602112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644617182016602112%7Ctwgr%5E9fd3af9b2f59bf3317d575dae0b439218ca13b18%7Ctwcon%5Es1_&ref_url=https%3A%2F%2Fml.mixindia.com%2Flakshman-sivaramakrishnan-against-salman-khan%2F)

‘ഇത് അങ്ങേയറ്റം പരിഹാസ്യവും നമ്മുടെ സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്.ഇതൊരു ലുങ്കിയല്ല, ഇതൊരു ധോത്തിയാണ്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പിക്കുന്ന തരത്തിലാണ് ഗാനത്തില്‍ കാണിച്ചിരിക്കുന്നത്’. ധോത്തിയും ലുങ്കിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം പൂജ ഹെഗ്‌ഡേ, വെങ്കടേഷ് ദഗ്ഗുബട്ടി എന്നിവര്‍ക്കൊപ്പം രാംചരണ്‍ തേജയും അതിഥിയായി ഗാനത്തില്‍ ധോത്തി ഡാന്‍സ് ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഈദ് റിലീസായാണ് കിസി കാ ഭായ് കിസി കി ജാന്‍ തിയേറ്ററുകളിലെത്തുക. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/108103/former-indian-cricketer-against-salman-khans-dhoti-dance)