---
title: "'ഇതൊരു ലാസ്റ്റ് ചാൻസാണ്', അഖിലിന് താക്കീത് നല്‍കി മോഹൻലാല്‍"
english_title: "Mohanlal criticizes Akhil Marara again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108087/mohanlal-criticizes-akhil-marara-again"
published_at: "2023-04-09T19:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432c362082e8_akhil_marar.jpg"
keywords: []
---

# 'ഇതൊരു ലാസ്റ്റ് ചാൻസാണ്', അഖിലിന് താക്കീത് നല്‍കി മോഹൻലാല്‍

> **Lead Summary:** അഖില്‍ മാരാരെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും മോഹൻലാല്‍. അഖില്‍ മാരാര്‍ക്ക് അവസാന അവസരമാണ് എന്ന് മോഹൻലാല്‍ പറയുന്ന പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടു. ബിഗ് ബോസ് ഷോയുടെ ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമൊയാണ് പുറത്തുവിട്ടിരിക്കുന്നത്.

## Article Content

അഖില്‍ മാരാരെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും മോഹൻലാല്‍. അഖില്‍ മാരാര്‍ക്ക് അവസാന അവസരമാണ് എന്ന് മോഹൻലാല്‍ പറയുന്ന പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടു. ബിഗ് ബോസ് ഷോയുടെ ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമൊയാണ് പുറത്തുവിട്ടിരിക്കുന്നത്.

എന്തിന്റെ പേരിലാണ് അഖിലിന് മോഹൻലാല്‍ താക്കീത് നല്‍കുന്നത് എന്ന കാര്യവും സൂചിപ്പിക്കുന്നുണ്ട്. ഭയങ്കരമായിട്ട് പ്രതികരിക്കേണ്ട കാര്യമായിട്ടൊന്നും തനിക്ക് അത് തോന്നിയില്ലെന്ന് മോഹൻലാല്‍ പറയുന്നു.

ഗെയിമല്ലേ അത്. തമാശയാക്കി മാറ്റാൻ വേണ്ടി ചെയ്യേണ്ടതാണ് എന്നും മോഹൻലാല്‍ പറഞ്ഞു. എനിക്ക് അങ്ങനെ ഒരു പ്രശ്‍നമുണ്ട് ലാലേട്ടാ എന്നായിരുന്നു അഖിലിന്റെ മറുപടി.

ഇതിനെക്കാളും ഭയങ്കരമായി ഷൗട്ട് ചെയ്യാൻ തനിക്ക് അറിയാം എന്ന് മോഹൻലാലും പറഞ്ഞു. ഇതൊരു ലാസ്റ്റ് ചാൻസാണാണ്, കാര്യമായിട്ട് പറയുന്നതാണെന്നും മോഹൻലാല്‍ വ്യക്തമാക്കി.

പത്ത് മിനിട്ട് കഴിയുമ്പോഴേക്കും അത് മാറും എന്നായിരുന്നു അഖില്‍ മോഹൻലാലിന് മറുപടി നല്‍കിയത്. ഇപ്പോഴേ അത് ശരിയാക്കി തുടങ്ങിക്കോ എന്ന് മോഹൻലാല്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞാല്‍ അത് ശരിയാക്കാൻ പറ്റില്ല, ഞങ്ങള്‍ക്ക് പറ്റില്ല എന്നും മോഹൻലാല്‍ താക്കീത് നല്‍കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/108087/mohanlal-criticizes-akhil-marara-again)