---
title: "അതിബുദ്ധിയോ, അങ്ങേയറ്റം അപകടകരമോ? പുഴയിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവ്, വീഡിയോ "
english_title: "Super smart or super dangerous? A young man rides a bike through the river, the video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108053/super-smart-or-super-dangerous-a-young-man-rides-a-bike-through-the-river-the-video-goes-viral"
published_at: "2023-04-09T14:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432821c6b19c_viral.jpg"
keywords: []
---

# അതിബുദ്ധിയോ, അങ്ങേയറ്റം അപകടകരമോ? പുഴയിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവ്, വീഡിയോ 

> **Lead Summary:** റോഡിൽ കൂടി ബൈക്ക് ഓടിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. പാലത്തിന് മുകളിൽ കൂടി ബൈക്ക് ഓടിക്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, വെള്ളത്തിൽ കൂടി ബൈക്ക് ഓടിക്കുന്നവരെ കണ്ടിട്ടുണ്ടോ? അങ്ങനെയുള്ള ആളുകളും ഉണ്ട്. അങ്ങനെ ഒരാളാണ് ഇപ്പോൾ വൈറലാവുന്നത്.

## Article Content

റോഡിൽ കൂടി ബൈക്ക് ഓടിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. പാലത്തിന് മുകളിൽ കൂടി ബൈക്ക് ഓടിക്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, വെള്ളത്തിൽ കൂടി ബൈക്ക് ഓടിക്കുന്നവരെ കണ്ടിട്ടുണ്ടോ? അങ്ങനെയുള്ള ആളുകളും ഉണ്ട്. അങ്ങനെ ഒരാളാണ് ഇപ്പോൾ വൈറലാവുന്നത്.

ഒരു പുഴയിൽ കൂടിയാണ് കക്ഷി ബൈക്ക് ഓടിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ കാട്ടുതീ പടരും പോലെ പടർന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. എന്നാലും എങ്ങനെ ഇയാൾക്ക് വെള്ളത്തിൽ കൂടി ഇത്ര ഈസിയായി ബൈക്ക് ഓടിക്കാൻ സാധിച്ചു എന്നതാണ് പലരും ഉയർത്തുന്ന ചോദ്യം.

Motor Octane ആണ് സോഷ്യൽ മീഡിയയിൽ പ്രസ്തുത വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എവിടെ ഇച്ഛാശക്തിയുണ്ടോ? അവിടെ എന്തും ചെയ്യാനുള്ള വഴിയും തെളിയും എന്നതിനുള്ള ഉദാഹരണം. ഇത് അതി ബുദ്ധിയാണോ അതോ അങ്ങേയറ്റം റിസ്കിയാണോ എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ഒരു മനുഷ്യൻ നേരെ പുഴയിലേക്ക് തന്റെ ബൈക്കും കൊണ്ട് ഇറങ്ങി പോവുന്നതാണ് കാണാൻ സാധിക്കുന്നത്. ഒരു ഭയവും കൂടാതെ വളരെ ഈസിയായിട്ടാണ് ഇയാൾ തന്റെ ബൈക്ക് പുഴയിലൂടെ ഓടിച്ച് പോകുന്നത്. കാണുന്നവർക്ക് പോലും ചിലപ്പോൾ ഭയം തോന്നാൻ സാധ്യത ഉള്ള തരത്തിലാണ് വീഡിയോ.

[**https://twitter.com/i/status/1643988014878818306**](https://twitter.com/i/status/1643988014878818306)

ഏതായാലും അനേകം ആളുകൾ വീഡിയോ കണ്ടു. ചിലർ ഇയാൾക്കിത് എങ്ങനെ സാധിച്ചു എന്ന് ചോദിച്ചപ്പോൾ മറ്റ് ചിലർ ഇത്തരം പ്രവൃത്തികൾ അങ്ങേയറ്റം അപകടമാണ് എന്ന് ചൂണ്ടിക്കാണിച്ചു. എന്തിനാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് എന്നാണ് ചിലർ ചോദിച്ചത്. ഏതായാലും ഇയാളെ സമ്മതിച്ചു എന്നാണ് മിക്കവാറും ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/108053/super-smart-or-super-dangerous-a-young-man-rides-a-bike-through-the-river-the-video-goes-viral)