ആദ്യത്തെ കുഞ്ഞിന് മുലയൂട്ടുന്ന സമയമല്ലേയെന്നും രണ്ടാമതൊരു കുട്ടിക്കുള്ള സമയമായോ?; പേളി പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ ആരാധകർ

ആദ്യത്തെ കുഞ്ഞിന് മുലയൂട്ടുന്ന സമയമല്ലേയെന്നും രണ്ടാമതൊരു കുട്ടിക്കുള്ള സമയമായോ?; പേളി പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ ആരാധകർ
2023-04-09T11:42:00 | By Susmitha Surendran

 പേളി മാണിയെ അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. അവതാരകയായെത്തി പിന്നീട് മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായെല്ലാം മാറിയ പേളിക്ക് എല്ലാ മേഖലകളിലും ശോഭിക്കാൻ കഴിഞ്ഞു. സ്വാഭാവികമായ സംസാര രീതിയാണ് പേളിയെ ഇതിന് തുണച്ചത്.  യൂട്യബ് ചാനലിലൂടെ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം പേളി പങ്കുവെക്കാറുണ്ട്. പേളിയുടെ സഹോദരി റേച്ചൽ പേളി മാണിയും പ്രേക്ഷകർക്ക് സുപരിചിതയാണ്.

ഫാഷൻ ഡിസൈനറായ റേച്ചൽ മാണിയും വിവാഹിതയാണ്. ഫോട്ടോ​ഗ്രാഫറായ റുബെെൻ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. റേച്ചലിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷമാണ് റേച്ചൽ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്. ഇപ്പോഴിതാ റേച്ചൽ വീണ്ടും ​ഗർഭിണിയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. പേളി മാണി പങ്കുവെച്ച ഫോട്ടോയിലാണ് ​ഗർഭിണിയായ റേച്ചലിനെ കാണുന്നത്. ‌പിന്നാലെ കമന്റുകളുമായി നിരവധി പേരെത്തി.


കമന്റുകളിൽ ഭൂരിഭാ​ഗവും റേച്ചൽ വീണ്ടും ​ഗർഭിണിയായതിൽ അമ്പരപ്പറിയിച്ചുള്ളതാണ്. ആദ്യത്തെ കുഞ്ഞിന് മുലയൂട്ടുന്ന സമയമല്ലേയെന്നും രണ്ടാമതൊരു കുട്ടിക്കുള്ള സമയമായോ എന്നും നിരവധി പേർ കമന്റ് ചെയ്തു. അതേസമയം അബോർഷൻ എന്ന ഓപ്ഷൻ ഉണ്ടായിട്ടും കുഞ്ഞിന് ജൻമം നൽകാൻ തീരുമാനിച്ച റേച്ചലിനോട് ബഹുമാനമെന്നും ചിലർ കമന്റ് ചെയ്തു.

'കുറേ കമന്റുകൾ കണ്ടു. റേച്ചൽ ​ഗർഭിണിയാണോയെന്ന് അതിശയോത്തോടെ ചോദിക്കുന്നു. കുട്ടികളെ പടച്ചവൻ തരുന്നല്ലേ. അത് എപ്പോൾ ആണെങ്കിലും സ്വീകരിക്കണം. അത് ഇല്ലാത്തവർക്കേ അതിന്റെ വില അറിയൂ. ഇനി നിലു ബേബിക്കും ഒരു അനിയനോ അനിയത്തിയോ ഉണ്ടാവട്ടെ' എന്നാണ് ഒരാളുടെ കമന്റ്.

2021 ജൂലൈയിലായിരുന്നു റേച്ചലിന്റെ വിവാഹം. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ലളിതമായിട്ടായിരുന്നു വിവാ​ഹം നടത്തിയത്. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ റേച്ചൽ പങ്കുവെച്ച കുറിച്ച് ശ്രദ്ധ നേടിയിരുന്നു. ഒന്നാം വിവാഹ വാർഷികം ഉറക്കമിളച്ചിരുന്ന് ഡയപ്പറുകൾ മാറ്റി ആഘോഷിക്കുന്നെന്നായിരുന്നു കുഞ്ഞിനും ഭർത്താവിനുമാെപ്പമുള്ള ചിത്രം പങ്കുവെച്ച് റേച്ചൽ കുറിച്ചത്.

അടുത്തിടെ തങ്ങളുടെ പാരന്റിം​ഗ് രീതിയെക്കുറിച്ച് പേളി മാണിയും ശ്രീനിഷും പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞിന് വേണ്ടി ഒന്നും ത്യജിക്കുന്നവരല്ല ഞങ്ങൾ. അങ്ങനെ ചെയ്താൽ കുഞ്ഞ് കാരണം പലതും വേണ്ടെന്ന് വെച്ചല്ലോ എന്ന് തോന്നും. ആ ചിന്ത കുഞ്ഞിനെയും ബാധിക്കും. അത്കൊണ്ട് ഞങ്ങൾ ഹാപ്പിയായി ജീവിക്കും. അവളെ മാക്സിമം അവളുടെ രീതിക്ക് ജീവിക്കാൻ വിടും.

മകളാണ് പലപ്പോഴും അഡ്ജസ്റ്റ് ചെയ്യുന്നതെന്നും പേളി മാണി പറഞ്ഞു. കുഞ്ഞാണെന്ന് കരുതി എല്ലാത്തിലും നിയന്ത്രിക്കേണ്ടതില്ല. അവൾക്ക് കിട്ടേണ്ട ഫ്രീഡം കൊടുക്കണമെന്ന് പേളി വ്യക്തമാക്കി. കുഞ്ഞിന് അവരുടെയും സ്പേസും സ്വകാര്യതയും കൊടുക്കുക. കൊച്ചിന് ഒരു ജീവിതമില്ലേ, അവരെ സേഫായി വെച്ചാൽ മതിയെന്നും പേളി മാണി പറഞ്ഞു.

Content Highlight: Isn't it time to breastfeed the first child and time for a second child?; Fans below the photo shared by Pearly

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup