---
title: "നടി രവീണ നായര്‍ വിവാഹിതയാകുന്നു"
english_title: "Actress Raveena Nair is getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107972/actress-raveena-nair-is-getting-married"
published_at: "2023-04-09T07:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64321e263b802_raveena.jpg"
keywords: []
---

# നടി രവീണ നായര്‍ വിവാഹിതയാകുന്നു

> **Lead Summary:** **ര**ജീഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ജൂണ്‍ എന്ന സിനിമയിലെ പ്രമുഖയായ നടി രവീണ നായര്‍ വിവാഹിതയാകുന്നു.ജൂണിലെ ഫിദയെന്ന കഥാപാത്രത്തിലൂടെയാണ് രവീണ മലയാള സിനിമയിലേക്ക് എത്തുന്നത്.

## Article Content

**ര**ജീഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ജൂണ്‍ എന്ന സിനിമയിലെ പ്രമുഖയായ നടി രവീണ നായര്‍ വിവാഹിതയാകുന്നു.ജൂണിലെ ഫിദയെന്ന കഥാപാത്രത്തിലൂടെയാണ് രവീണ മലയാള സിനിമയിലേക്ക് എത്തുന്നത്.

സുഹൃത്ത് ഗൗതമാണ് രവീണയുടെ പ്രതിശ്രുത വരന്‍. ഐടി കമ്ബനി ഉദ്യോഗസ്ഥനാണ് ഗൗതം. ജൂണ്‍ സിനിമയ്ക്ക് പുറമെ രമേഷ് പിഷാരടിയുടെ നായികയായി രവീണ നായര്‍ അഭിനയിച്ചിട്ടുണ്ട്. നിധിന്‍ ദേവിദാസ് ഒരുക്കിയ നോ വേ ഔട്ട് എന്ന സിനിമയിലാണ് രവീണ ആദ്യ നായികയായി അഭിനയിച്ചത് .

ഇന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് രവീണയുടെ വിവാഹം നിശ്ചിയിക്കുന്നത്. രവീണയും ഗൗതമും കോളജില്‍ ഒരുമിച്ച്‌ പഠിച്ചത്. നീണ്ട നാളുകളായിട്ടുള്ള സൗഹൃദത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതയാകുന്നതെന്നാണ് റിപ്പോര്‍ട്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/107972/actress-raveena-nair-is-getting-married)