---
title: "യഥാർത്ഥ സെങ്കനിക്ക് സഹായ ഹസ്തവുമായി നടൻ സൂര്യ"
english_title: "Actor Surya with a helping hand to the real Senkani"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10797/actor-surya-with-a-helping-hand-to-the-real-senkani"
published_at: "2021-11-15T11:51:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191fcb3a063b_.jpg"
keywords: []
---

# യഥാർത്ഥ സെങ്കനിക്ക് സഹായ ഹസ്തവുമായി നടൻ സൂര്യ

> **Lead Summary:** സൂര്യ നായകനായെത്തിയ ജയ് ഭീം എന്ന ചിത്രം മികച്ച പ്രേക്ഷകപ്രശംസ നേടി രാജ്യത്ത് ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സൂര്യ നായകനായി എത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി സാമൂഹ്യമാറ്റങ്ങൾക്ക് കൂടി ചിത്രം കാരണമായി. ഇപ്പോൾ നടൻ സൂര്യ തന്നെ യഥാർത്ഥ ‘സെങ്കനി’ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ്.

## Article Content

സൂര്യ നായകനായെത്തിയ ജയ് ഭീം എന്ന ചിത്രം മികച്ച പ്രേക്ഷകപ്രശംസ നേടി രാജ്യത്ത് ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സൂര്യ നായകനായി എത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി സാമൂഹ്യമാറ്റങ്ങൾക്ക് കൂടി ചിത്രം കാരണമായി. ഇപ്പോൾ നടൻ സൂര്യ തന്നെ യഥാർത്ഥ ‘സെങ്കനി’ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ്.

സെങ്കനി എന്ന കഥാപാത്രത്തിലൂടെ പാർവതി അമ്മാളിന്റെ ജീവിതമാണ് സിനിമ അവതരിപ്പിച്ചത്. അമ്മാളിന്റെ പേരിൽ പത്ത് ലക്ഷം രൂപയാണ് സൂര്യ ബാങ്കിൽ നിക്ഷേപിച്ചത്. പാർവതി അമ്മാളിന്റെ കാലശേഷം ഈ തുക മകൾക്കും ലഭിക്കും.

ദിവസക്കൂലിയിൽ ഉപജീവനം നടത്തുന്ന പാർവതിക്ക് ധനസഹായം നൽകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ സൂര്യയോട് അഭ്യർത്ഥിച്ചിരുന്നു.

താൻ 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കുമെന്നും പാർവതിക്ക് പലിശ ഉപയോഗിക്കാമെന്നും സൂര്യ പറഞ്ഞതായി അദ്ദേഹം അറിയിച്ചു. കൊച്ചുകൂരയിൽ മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്.

നവംബർ 2 നാണ് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/10797/actor-surya-with-a-helping-hand-to-the-real-senkani)