---
title: "'ജന്മദിനാശംസകൾ പുഷ്പ', അല്ലു അർജുന് പിറന്നാൾ ആശംസകൾ നേർന്ന് ഡേവിഡ് വാർണർ "
english_title: "David Warner wishes Allu Arjun on his birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107948/david-warner-wishes-allu-arjun-on-his-birthday"
published_at: "2023-04-08T21:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431975a8784b_allu_arjun.jpg"
keywords: []
---

# 'ജന്മദിനാശംസകൾ പുഷ്പ', അല്ലു അർജുന് പിറന്നാൾ ആശംസകൾ നേർന്ന് ഡേവിഡ് വാർണർ 

> **Lead Summary:** **തെ**ന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്റെ കടുത്ത ആരാധകരാണ് ആസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറും മകൾ ഇസ് ലയും. ഇപ്പോഴിതാ അല്ലുവിന് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് വാർണറും മകളും. ഇൻസ്റ്റഗ്രാം പേജിലാണ് പിറന്നാൾ സന്ദേശമടങ്ങിയ വിഡിയോ പങ്കുവച്ചത്.

## Article Content

**തെ**ന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്റെ കടുത്ത ആരാധകരാണ് ആസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറും മകൾ ഇസ് ലയും. ഇപ്പോഴിതാ അല്ലുവിന് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് വാർണറും മകളും. ഇൻസ്റ്റഗ്രാം പേജിലാണ് പിറന്നാൾ സന്ദേശമടങ്ങിയ വിഡിയോ പങ്കുവച്ചത്.

[https://www.instagram.com/reel/Cqw7EnUgh3x/?utm_source=ig_embed&ig_rid=9afe5e2c-c93d-44d8-a39f-76495e6effd2](https://www.instagram.com/reel/Cqw7EnUgh3x/?utm_source=ig_embed&ig_rid=9afe5e2c-c93d-44d8-a39f-76495e6effd2)

'ജന്മദിനാശംസകൾ പുഷ്പ' എന്നാണ് വിഡിയോയിൽ പറയുന്നത്. കൂടാതെ അല്ലുവിന്റെ പുതിയ ചിത്രം പുഷ്പ 2 വിനായി കാത്തിരിക്കുകയാണെന്നും ഇരുവരും പറയുന്നു. വാർണറുടെ പിറന്നാൾ സന്ദേശം അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. താനും മകളും അല്ലുവിന്റെ ആരാധകരാണെന്ന് വാർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന അല്ലു ചിത്രമാണ് പുഷ്പ ദി റൂൾ. നടന്റെ 41ാം ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അല്ലു അർജുനോടൊപ്പം ഫഹദ് ഫാസിൽ, രശ്മിക മന്ദാന, അനസൂയ ഭരദ്വാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/107948/david-warner-wishes-allu-arjun-on-his-birthday)