---
title: "ആസിഡ് ആക്രമണത്തിനിരയാവരെ നേരില്‍ കണ്ട്  ഷാറുഖ് ഖാന്‍, ചിത്രം "
english_title: "Bollywood actor Shah Rukh Khan witnessed acid attack victims."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107917/bollywood-actor-shah-rukh-khan-witnessed-acid-attack-victims"
published_at: "2023-04-08T19:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643178f5818d4_sharookh.jpg"
keywords: []
---

# ആസിഡ് ആക്രമണത്തിനിരയാവരെ നേരില്‍ കണ്ട്  ഷാറുഖ് ഖാന്‍, ചിത്രം 

> **Lead Summary:** ആസിഡ് ആക്രമണത്തിനിരയാവരെ നേരില്‍ കണ്ട് ബോളിവുഡ് താരം ഷാറുഖ് ഖാന്‍. ഐപിഎല്‍ മത്സരം കാണാന്‍ എത്തിയ ഷാരൂഖ് മത്സരത്തിനു ശേഷം തിരിച്ചുപോകുന്നതിനു മുമ്പാണ് ആസിഡ് ആക്രമണത്തിനിരയാവരെ നേരില്‍ കാണാന്‍ എത്തിയത്.

## Article Content

ആസിഡ് ആക്രമണത്തിനിരയാവരെ നേരില്‍ കണ്ട് ബോളിവുഡ് താരം ഷാറുഖ് ഖാന്‍. ഐപിഎല്‍ മത്സരം കാണാന്‍ എത്തിയ ഷാരൂഖ് മത്സരത്തിനു ശേഷം തിരിച്ചുപോകുന്നതിനു മുമ്പാണ് ആസിഡ് ആക്രമണത്തിനിരയാവരെ നേരില്‍ കാണാന്‍ എത്തിയത്.

കൊല്‍ക്കത്തയില്‍ എത്തിയ കിങ് ഖാന്‍ ഇവരുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.ഇവരെ നേരില്‍ കണ്ട കിങ് ഖാന്‍ അതിജീവിതര്‍ക്കായി ജോലിയും വാഗ്ദാനം ചെയ്തു. ഷാറുഖ് ഖാന്റെ എന്‍ജിഒ സംഘടനയായ മീര്‍ ഫൗണ്ടേഷന്‍ അംഗങ്ങളാണ് ഇവര്‍.

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ മീര്‍ ഫൗണ്ടേഷന്‍ സ്ത്രീകളുടെ ഉന്നമനത്തിനായാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും പുരുഷന്മാരും ഈ ഫൗണ്ടേഷനിലെ അംഗങ്ങളാണ്.

പിതാവായ മീര്‍ താജ് മൊഹമ്മദ് ഖാന്റെ സ്മരണാര്‍ഥം ഷാരൂഖ് ഖാന്‍ ആരംഭിച്ച എന്‍ജിഓയാണ് മീര്‍ ഫൗണ്ടേഷന്‍. മീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുമ്പും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.

ആസിഡ് ആക്രമണത്തിനിരയാവരെ കിങ് ഖാന്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറികഴിഞ്ഞു. അതേസമയം പത്താന്‍ ആണ് കിങ് ഖാന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രം. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ജവാന്‍ ആണ് കിഖ് ഖാന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/107917/bollywood-actor-shah-rukh-khan-witnessed-acid-attack-victims)