---
title: "മലൈകയുടെ ഗ്ളാമറസ് വീഡിയോ; ഒറ്റദിവസത്തില്‍ നേടിയത് 6.4 മില്യണ്‍ കാഴ്ചക്കാരെ "
english_title: "Malaika's glamorous video; It got 6.4 million viewers in a single day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107913/malaikas-glamorous-video-it-got-64-million-viewers-in-a-single-day"
published_at: "2023-04-08T19:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643172af6e55d_malaika.jpg"
keywords: []
---

# മലൈകയുടെ ഗ്ളാമറസ് വീഡിയോ; ഒറ്റദിവസത്തില്‍ നേടിയത് 6.4 മില്യണ്‍ കാഴ്ചക്കാരെ 

> **Lead Summary:** **തേ**രാ ഹി ഖയാല്‍ എന്ന വീഡിയോ ഗാനരംഗത്ത് അതീവ ഗ്ളാമറസായാണ് ബോളിവുഡ് താരം മലൈക അറോറ എത്തിയിരിക്കുന്നത് . ഒറ്റദിവസത്തില്‍ തന്നെ 6.4 മില്യണ്‍ കാഴ്ചക്കാരെയാണ് ലഭിച്ചത്.

## Article Content

**തേ**രാ ഹി ഖയാല്‍ എന്ന വീഡിയോ ഗാനരംഗത്ത് അതീവ ഗ്ളാമറസായാണ് ബോളിവുഡ് താരം മലൈക അറോറ എത്തിയിരിക്കുന്നത് . ഒറ്റദിവസത്തില്‍ തന്നെ 6.4 മില്യണ്‍ കാഴ്ചക്കാരെയാണ് ലഭിച്ചത്.

മ്യൂസിക് വീഡിയോയില്‍ 49 കാരിയായ മലൈക അതീവ ഗ്ളാമറസായാണ് പ്രത്യക്ഷപ്പെടുന്നത്. ബോസ്കോ ലെസ്‌ലി മാര്‍ട്ടിസ് ആണ് ഗാനരംഗത്തിന്റെ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

ടി സീരിസ് നിര്‍മ്മിച്ച വീഡിയോ ഗാനം മലൈകയുടെ യുട്യൂബ് അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതേസമയം ഈ ഗാനം ഇഷ്ടപ്പെടുവെന്നാണ് ഇന്‍സ്‌റ്റഗ്രാം സ്റ്റോറിയില്‍ മലൈകയെയും ഗുരുവിനെയും ടാഗ് ചെയ്ത് കാമുകന്‍ അര്‍ജുന്‍ കപൂര്‍ പറയുന്നത്.

സമൂഹമാദ്ധ്യമത്തില്‍ മലൈകയുടെ വീഡിയോ ഗാനത്തിന് വന്‍ പ്രചാരമാണ് നേടുന്നത്. മലൈകയും അര്‍ജുന്‍ കപൂറും നാലുവര്‍ഷത്തിലേറെയായി ഡേറ്റിംഗിലാണ്.

സാമൂഹിക മാദ്ധ്യമത്തില്‍ പരസ്പരം അഭിനന്ദനങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് ഇരുവരും. കുത്തെ ആണ് അര്‍ജുന്‍ കപൂറിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

അതേസമയം ഡിസ്‌നി പ്ളസ് ഹോട്സ്റ്റാറില്‍ മൂവിംഗ് വിത്ത് മലൈക ലൈഫ് ഡോക്യുമെന്ററി സ്ട്രീം ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107913/malaikas-glamorous-video-it-got-64-million-viewers-in-a-single-day)