പക്ഷി കാഷ്ഠത്തില്‍ നിന്നും ഫേഷ്യൽ; നൈറ്റിംഗേൽ പൂപ്പ് ഫേഷ്യലിന് വൻ ഡിമാന്‍റ്

പക്ഷി കാഷ്ഠത്തില്‍ നിന്നും ഫേഷ്യൽ; നൈറ്റിംഗേൽ പൂപ്പ് ഫേഷ്യലിന് വൻ ഡിമാന്‍റ്
2023-04-08T15:58:00 | By Susmitha Surendran

സൗന്ദര്യ സംരക്ഷണത്തിന് ഏതു മാർഗ്ഗവും സ്വീകരിക്കാൻ മടിയില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും. ആര്‍ത്തവ രക്തവും മറ്റും ഫേഷ്യലായി ഉപയോഗിക്കുന്നരെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇത് കുറച്ച് കൂടി വ്യത്യസ്തമാണ്. പക്ഷി കാഷ്ഠത്തില്‍ നിന്ന് ഫേഷ്യല്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ്.

ഇങ്ങനെ നിര്‍മ്മിക്കുന്ന ഫേഷ്യലിന് ഏറെ ആവശ്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചർമം കൂടുതൽ യുവത്വമുള്ളതും തിളക്കമുള്ളതും ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഫേഷ്യൽ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. പക്ഷി വിസർജ്യത്തിൽ നിന്നും ഉണ്ടാക്കുന്ന ഈ ഫേഷ്യലിന് ഇപ്പോൾ ജപ്പാനിൽ വൻ ഡിമാൻഡ് ആണെന്നാണ് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.

നൈറ്റിംഗേൽ പൂപ്പ് ഫേഷ്യൽ എന്നാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തെ കൂടുതൽ മാർദ്ധവമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുമെന്നതാണ് ഈ ഫേഷ്യലിന്‍റെ പ്രത്യേകത. ജാപ്പനീസ് ദ്വീപായ ക്യുഷുവിൽ മാത്രം കാണപ്പെടുന്ന നൈറ്റിംഗേലിന്‍റെ കാഷ്ഠം കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

നൈറ്റിംഗേലിന്‍റെ പൂപ്പ് ഫേഷ്യൽ നിരവധി പ്രശസ്തരായ താരങ്ങൾ ഇതിനകം പരീക്ഷിച്ചിട്ടുണ്ട്. koimoi.com -ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ടോം ക്രൂസും വിക്ടോറിയ ബെക്കാമും ഈ ഫേഷ്യൽ പരീക്ഷിച്ചുവെന്നും ഇതിന് ഒരു സിറ്റിംഗിന് 14,000 രൂപ വിലവരുമെന്നാണ് പറയുന്നത്.

ജപ്പാനില്‍ കബൂക്കിയിലെ (ജാപ്പനീസ് തീയറ്ററിന്‍റെ ഒരു ക്ലാസിക്കൽ രൂപം) കലാകാരന്മാർ പൗരാണിക കാലത്ത് ഈ പക്ഷി പൂപ്പ് ചികിത്സ പരീക്ഷിച്ചിരുന്നു. അതിന് ശേഷമാണ് പുരാതന ജപ്പാനില്‍ ഈ ചികിത്സാരീതിയ്ക്ക് ആവശ്യക്കാരേറിയത്. നൈറ്റിംഗേൽ കാഷ്ഠം അവരുടെ ചർമ്മത്തെ സുഖപ്പെടുത്തുകയും തിളക്കമുള്ളതാക്കി മാറ്റുന്നുവെന്നും അവർ മനസിലാക്കി. ഈ കലാകാരന്മാര്‍ മുഖത്ത് പുരട്ടിയിരുന്ന കട്ടിയുള്ള മേക്കപ്പില്‍ വലിയ തോതില്‍ ഈയം അടങ്ങിയിരുന്നു.

ഇതിന് പ്രതിവിധിയായാണ് പുരാതന ജാപ്പനീസ് കലാകാരന്മാര്‍ ഫേഷ്യലായി നെറ്റിംഗേലിന്‍റെ കാഷ്ഠ ഉപയോഗിച്ച് തുടങ്ങിയതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫേഷ്യൽ ഉപയോഗിച്ചതോടെ കലാകാരന്മാരുടെ ചർമ്മത്തിലെ മുറിവുകൾ ഉണങ്ങുകയും അത് കൂടുതൽ മൃദുവായി തീരുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

കലാകാരന്മാര്‍ ഉപയോഗിച്ച ചായത്തില്‍ ഈയത്തിന്‍റെ അംശം അധികമായതിനാലാണ് നൈറ്റിംഗേല്‍ ഫേഷ്യലിന് സവിശേഷമായ ഗുണം ലഭിക്കുന്നതെന്നും വാദമുണ്ട്. എന്നാല്‍, നൈറ്റിംഗേലിന്‍റെ കാഷ്ഠത്തിൽ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്‍റായി പ്രവർത്തിക്കുന്ന ഗ്വാനിൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ടെന്ന് വോഗ് മാസിക റിപ്പോർട്ട് ചെയ്യുന്നു. സംഗതി എന്തായിലും പക്ഷി കാഷ്ഠത്തിന്‍റെ ഈ ഫേഷ്യലിന് ഇന്ന് ഡിമാന്‍റ് ഏറെയാണ്.

Content Highlight: Facial from bird droppings; Nightingale Poop Facial is in high demand

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup