---
title: "പറ്റണ്ടേ, പറ്റാത്തതുകൊണ്ടാ....  ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള നവ്യാനായരുടെ  വീഡിയോ വൈറൽ "
english_title: "Now a video of Navyanayar from the shooting location is coming out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107878/now-a-video-of-navyanayar-from-the-shooting-location-is-coming-out"
published_at: "2023-04-08T15:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643134ded2026_navya.jpg"
keywords: []
---

# പറ്റണ്ടേ, പറ്റാത്തതുകൊണ്ടാ....  ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള നവ്യാനായരുടെ  വീഡിയോ വൈറൽ 

> **Lead Summary:** നന്ദനം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് നവ്യ നായർ .വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറിനിന്ന താരം ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് .

## Article Content

നന്ദനം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് നവ്യ നായർ .വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറിനിന്ന താരം ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് .

വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെയാണ് താരം ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ജാനകി ജാനേ.

അനീഷ് ഉപാസന ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. സഞ്ജു കുറുപ്പ് ആണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ടീസർ പുറത്തുവന്നത്. വളരെ മികച്ച റിപ്പോർട്ടുകൾ ലഭിച്ചുകൊണ്ട് ടീസർ വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തു.

അതേസമയം ഇപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള നവ്യാനായരുടെ ഒരു വീഡിയോ ആണ് പുറത്തുവരുന്നത്. വളരെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ അണിയറ പ്രവർത്തകരിൽ ഒരാൾ പങ്കുവെച്ചിരിക്കുന്നത്.

ഒരു സീൻ ചിത്രീകരിക്കുന്ന സമയത്ത് നവ്യ പറയുന്ന തമാശയുള്ള വാക്കുകൾ ആണ് ഇപ്പോൾ വീഡിയോയിൽ ശ്രദ്ധിക്കപ്പെടുന്നത്. പലതരത്തിലുള്ള മുഖഭാവങ്ങളാണ് നടിയുടെ മുഖത്ത് മിന്നി മറയുന്നത്. വളരെ മികച്ച കമന്റുകളാണ് ഇപ്പോൾ വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഒരു സീൻ ചിത്രീകരിക്കണം എന്ന് അണിയർ പ്രവർത്തകർ പറയുന്നത് ആണ് വീഡിയോയിൽ ഉള്ളത്. അപ്പോൾ നവ്യാനായർ നൽകുന്ന മറുപടി ഇങ്ങനെയാണ് – പറ്റണ്ടേ, പറ്റാത്തതുകൊണ്ടാ. എന്തായാലും നടിയുടെ ഈ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/107878/now-a-video-of-navyanayar-from-the-shooting-location-is-coming-out)