---
title: "നടി പ്രയാഗ മാർട്ടിന്റെ  പുതിയ കോലം കണ്ടോ? ചിത്രം വൈറൽ "
english_title: "Actress Prayaga Martin's new picture is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107868/actress-prayaga-martins-new-picture-is-going-viral"
published_at: "2023-04-08T14:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64312bdb0755d_prayagamartin.jpg"
keywords: []
---

# നടി പ്രയാഗ മാർട്ടിന്റെ  പുതിയ കോലം കണ്ടോ? ചിത്രം വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് പ്രയാഗ മാർട്ടിൻ. നാടൻ വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് പ്രയാഗ മാർട്ടിൻ. നാടൻ വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. അടുത്തിടെ താരം വലിയ രീതിയിലുള്ള ഒരു മേക്കോവർ നടത്തിയിരുന്നു. മുടിക്ക് വ്യത്യസ്തമായ കളർ ഒക്കെ അടിച്ചു കൊണ്ട് ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

ഒരുപാട് ആളുകൾ നടിയുടെ മുടിയുടെ നിറത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു എങ്കിലും താരം പറഞ്ഞത് ഇങ്ങനെയായിരുന്നു – അടിച്ച കളർ മാറിപ്പോയതാണ്. ഇതുകൂടാതെ നടിയുടെ ഒരുപാട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

ഇതുകൂടാതെ അടുത്തിടെ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിലും താരത്തിന്റെ സാന്നിധ്യം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ ആയിരുന്നു താരം പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന നടിയുടെ വീഡിയോ എല്ലാം വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഒരുപാട് ആളുകൾ ആയിരുന്നു നടിയുടെ എക്സ്പ്രഷൻസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

അതേസമയം ഇപ്പോൾ നടിയുടെ മറ്റൊരു ചിത്രം ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കറുത്ത ഗൗണിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതേസമയം ഇത്തവണ മേക്കപ്പ് വളരെ കൂടിപ്പോയി എന്നും ഇതിനെല്ലാം കാരണം മേക്കപ്പ്മാൻ ഒറ്റ ഒരുത്തനാണ് എന്നുമാണ് ഇതിനെ താഴെ വരുന്ന കമന്റുകൾ.

അതേസമയം മേക്കപ്പ് ഇടണമോ വേണ്ടയോ എന്നതും അതുപോലെ തന്നെ എത്രത്തോളം മേക്കപ്പ് വേണമെന്നതും ഒക്കെ അവരുടെ മാത്രം ഇഷ്ടമാണ് എന്നുമാണ് ഇവരെ സ്നേഹിക്കുന്ന ആളുകൾ ഇപ്പോൾ പ്രതികരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107868/actress-prayaga-martins-new-picture-is-going-viral)